ഹെർണിംഗ് (ഡെൻമാർക്ക്): ഡാനിഷ് ക്ലബ്ബ് എഫ്‌സി മിഡ്‌ജിലാൻഡിന്റെ യുവ മിഡ്ഫീൽഡർ അൽമാര ഡി ജാബിക്ക് കുത്തേറ്റു. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ ക്ലബ്ബിന്റെ ആസ്ഥാനമായ ഹെർണിംഗിൽ വെച്ചാണ് സംഭവം നടന്നത്.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ 19-കാരനായ ജാബി ഇപ്പോൾ അപകടനില തരണം ചെയ്തതായും ആരോഗ്യനില തൃപ്തികരമാണെന്നും ക്ലബ്ബ് അധികൃതർ അറിയിച്ചു.ആക്രമണത്തിന് പിന്നാലെ അതീവ ഗുരുതരാവസ്ഥയിലായിരുന്ന താരത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.
തുടർന്ന് ആരോഗ്യനില നിയന്ത്രിക്കുന്നതിനായി താരത്തെ മരുന്നുകൾ നൽകി കൃത്രിമ കോമയിലേക്ക് (Induced Coma) മാറ്റി. എന്നാൽ കഴിഞ്ഞ ദിവസം അദ്ദേഹം ബോധം തിരിച്ചു കിട്ടിയതായും സാഹചര്യങ്ങളോട് അനുകൂലമായി പ്രതികരിക്കുന്നതായും ക്ലബ്ബ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
"അൽമാര ഡി ജാബി ഇപ്പോൾ ബോധം വീണ്ടെടുത്തിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ അദ്ദേഹം സുഖമായിരിക്കുന്നു," എന്ന് ക്ലബ്ബ് അറിയിച്ചു. സമയോചിതമായ ഇടപെടലിലൂടെ താരത്തിന്റെ ജീവൻ രക്ഷിച്ച മെഡിക്കൽ സംഘത്തിന് ക്ലബ്ബ് നന്ദി രേഖപ്പെടുത്തി.
സംഭവത്തിൽ പ്രാദേശിക പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ആക്രമണത്തിന്റെ കൃത്യമായ കാരണങ്ങളോ പ്രതികളെക്കുറിച്ചുള്ള വിവരങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പോലീസുമായി ചേർന്ന് ക്ലബ്ബ് മാനേജ്‌മെന്റ് അന്വേഷണത്തിൽ പൂർണ്ണമായി സഹകരിക്കുന്നുണ്ട്. ജാബിയുടെ കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും മിഡ്‌ജിലാൻഡ് വ്യക്തമാക്കി.
ഗിനി-ബിസാവു സ്വദേശിയായ ജാബി ഫുട്ബോൾ ലോകത്തെ വളർന്നുവരുന്ന യുവപ്രതിഭകളിൽ ഒരാളാണ്. പോർച്ചുഗീസ് വമ്പന്മാരായ ബെൻഫിക്കയുടെ അക്കാദമിയിൽ നിന്നാണ് 2023-ൽ താരം എഫ്‌സി മിഡ്‌ജിലാൻഡിലെത്തിയത്. കഴിഞ്ഞ സീസണിൽ സിഡി മാഫ്രയിൽ ലോണിൽ കളിച്ചിരുന്ന അദ്ദേഹം ഈ സീസണിൽ മിഡ്‌ജിലാൻഡിനായി രണ്ട് സീനിയർ മത്സരങ്ങളിൽ ബൂട്ട് കെട്ടിയിട്ടുണ്ട്.
മൈതാനത്തിന് പുറത്തുണ്ടായ ഈ അപ്രതീക്ഷിത ആക്രമണം കായിക ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. താരത്തിന്റെ പൂർണ്ണമായ തിരിച്ചുവരവിനായി പ്രാർത്ഥനകളുമായി ആരാധകരും സഹതാരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തോൽവിയിലും തളരാതെ വീനസ് വില്യംസ്! 45-ാം വയസ്സിലും ഫ്രഞ്ച് ഓപ്പൺ ലക്ഷ്യം
ക്രിക്കറ്റ് മൈതാനത്തും 'ഗോൾ' അടിക്കാൻ ബെല്ലിംഗ്ഹാം! ബർമിംഗ്ഹാം ഫീനിക്സിൽ ഓഹരികൾ സ്വന്തമാക്കി
തകർന്നടിഞ്ഞ് ചെൽസി; സ്വന്തം താരങ്ങളെ തള്ളിപ്പറഞ്ഞ് ലിയാം റോസീനിയർ!
ഫുട്ബോളിൽ അച്ഛനും മകനും ഒന്നിക്കുന്നു? റൊണാൾഡോ ജൂനിയറെ സീനിയർ ടീമിലെത്തിക്കാൻ അൽ നസർ