മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻഹാഗ് പ്രീമിയർ ലീഗിന്റെ നവംബർ മാസത്തെ മികച്ച മാനേജരായി തിരഞ്ഞെടുക്കപ്പെട്ടു. നവംബറിലെ മൂന്ന് മത്സരങ്ങളിൽ മൂന്നിലും മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചിരുന്നു. മൂന്നിലും യുണൈറ്റഡ് ക്ലീൻ ഷീറ്റും നിലനിർത്തിയതാണ് ടെൻഹാഗിനെ പുരസ്‌കാരത്തിലെത്തിച്ചത്.
മുമ്പ് 2022 സെപ്തംബറിലും 2023 ഫെബ്രുവരിയിലും ടെൻഹാഗ് ഈ പുരസ്‌കാരം നേടിയിട്ടുണ്ട്. ഈ നവംബറിൽ മൂന്ന് പ്രീമിയർ ലീഗ് പുരസ്‌കാരങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡാണ് നേടിയത്. മികച്ച താരമായി ഹാരി മഗ്വയറിനെ തിരഞ്ഞെടുത്തിരുന്നു. കൂടാതെ മികച്ച ഗോളിനുള്ള പുരസ്‌കാരം അലെഹാന്ദ്രോ ഗർനാചോയും നേടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്