അർജന്റീനൻ ഗോൾവല കാക്കാൻ എമിലിയാനോ മാർട്ടിനെസ് റെഡി

JUNE 13, 2026, 8:46 AM

ലോകകപ്പ് പോരാട്ടങ്ങൾക്കൊരുങ്ങുന്ന അർജന്റീന ക്യാമ്പിൽ നിന്നും ആരാധകർക്ക് ആശ്വാസ വാർത്ത. ടീമിന്റെ വിശ്വസ്തനായ സൂപ്പർ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസ് പരിക്കിൽ നിന്ന് പൂർണ്ണമുക്തനായി. ലോകകപ്പിൽ വരാനിരിക്കുന്ന അൾജീരിയക്കെതിരായ ആദ്യ മത്സരത്തിൽ അർജന്റീനയുടെ ഗോൾവല കാക്കാൻ 'ഡിബു' എന്ന് ആരാധകർ സ്‌നേഹത്തോടെ വിളിക്കുന്ന മാർട്ടിനെസ് ഇറങ്ങും.

വലത് കൈക്കേറ്റ പരിക്ക്കാരണം മാർട്ടിനെസിന് ആദ്യ മത്സരങ്ങൾ നഷ്ടമാവുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ ആരാധകരുടെ ആശങ്കകളെയെല്ലാം അസ്ഥാനത്താക്കിക്കൊണ്ടാണ് മാർട്ടിനെസ് ഫിറ്റ്‌നസ് വീണ്ടെടുത്തിരിക്കുന്നത്. യൂറോപ്പ ലീഗ് ഫൈനൽ മത്സരത്തിനിടെയായിരുന്നു എമിലിയാനോ മാർട്ടിനെസിന്റെ വലതുകൈയ്ക്ക് പരിക്കേൽക്കുന്നത്. പരിക്ക് ഗുരുതരമാണെന്ന രീതിയിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതോടെ അർജന്റീനിയൻ ആരാധകർ ആശങ്കയിലായിരുന്നു.

തുടർന്ന് കയ്യിൽ പ്രത്യേക ബാൻഡേജുമായാണ് താരം ദേശീയ ടീമിന്റെ പരിശീലന ക്യാമ്പിലേക്ക് എത്തിയത്. മെഡിക്കൽ സംഘത്തിന്റെ കർശന നിരീക്ഷണത്തിലായിരുന്ന മാർട്ടിനെസ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ കഠിനമായ പരിശീലനങ്ങൾക്കൊടുവിലാണ് ഇപ്പോൾ പൂർണ്ണ ഫിറ്റ്‌നസ് വീണ്ടെടുത്തിരിക്കുന്നത്.

vachakam
vachakam
vachakam

പരിക്ക് മാറിയതോടെ അൾജീരിയക്കെതിരായ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ മാർട്ടിനെസ് തന്നെയാവും അർജന്റീനയുടെ ഫസ്റ്റ് ചോയ്‌സ് ഗോൾകീപ്പർ. വലിയ ടൂർണമെന്റുകളിൽ അപ്രതീക്ഷിത വെല്ലുവിളികൾ ഉയർത്താൻ കെൽപ്പുള്ള ടീമുകൾക്കെതിരെ മാർട്ടിനെസിന്റെ സാന്നിധ്യം അർജന്റീനയ്ക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. പെനൽറ്റി ഷൂട്ടൗട്ടുകളിലെ അഗ്രഗണ്യനായ മാർട്ടിനെസിന്റെ മടങ്ങിവരവ് മെസിക്കും സംഘത്തിനും കിരീടം നിലനിർത്താനുള്ള പോരാട്ടത്തിൽ വലിയ ഊർജ്ജമാകും നൽകുക.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam