ശുഭ്മാൻ ഗിൽ, ഓഗസ്റ്റ് 28ന് ആരംഭിക്കുന്ന ദുലീപ് ട്രോഫി 2025ൽ നോർത്ത് സോൺ ടീമിനെ നയിക്കും. വളരെ ശക്തമായ ടീമിനെയാണ് നോർത്ത് സോൺ ടീം ഈ സീസണിൽ ഇറക്കുന്നത്. ഗില്ലിനൊപ്പം, ഇന്ത്യൻ അന്താരാഷ്ട്ര താരങ്ങളായ അർഷ്ദീപ് സിംഗ്, ഹർഷിത് റാണ എന്നിവരും ടീമിലുണ്ട്. ഇവരുടെ സാന്നിധ്യം ടീമിന്റെ ബൗളിംഗ് ആക്രമണത്തിന് കൂടുതൽ ശക്തി നൽകുന്നു. ഗില്ലിനൊപ്പം ടി20 ടീം അംഗവുമായ അഭിഷേക് ശർമ്മയെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
നോർത്ത് സോൺ സ്‌ക്വാഡ്: ശുഭ്മാൻ ഗിൽ (ക്യാപ്ടൻ), അർഷ്ദീപ് സിംഗ്, ഹർഷിത് റാണ, പ്രഭ്‌സിമ്രാൻ സിംഗ്, അഭയ് നേഗി, നിശാന്ത് സിന്ധു, ഹിമാൻഷു റാണ, യുവരാജ് സിംഗ്, മായങ്ക് ദാഗർ, പുൽകിത് നാരംഗ്, വൈഭവ് അറോറ, അങ്കിത് കൽസി, അൻമോൽപ്രീത് സിംഗ്, അക്ഷ്ദീപ് നാഥ്, അഭിഷേക് പോറൽ (വിക്കറ്റ് കീപ്പർ).
സ്റ്റാൻഡ്‌ബൈകൾ: ശുഭം രോഹില്ല, ഗുർനൂർ ബ്രാർ, അനുജ് താക്രൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്