വീണ്ടും ഉത്തേജക മരുന്ന് വിവാദം: ജൂഡോ താരം തൂലിക മന്നിന് വിലക്ക്

JULY 25, 2026, 8:54 AM

ഗ്ലാസ്‌കോയിൽ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ ക്യാമ്പിനെ ഉലച്ച് വീണ്ടും ഉത്തേജകമരുന്ന് വിവാദം. വനിതകളുടെ 78 കിലോ ഗ്രാം ജൂഡോയിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന തൂലിക മന്നിന് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) ഗെയിംസിൽ പങ്കെടുക്കുന്നതിൽ നിന്ന് താത്കാലിക വിലക്കേർപ്പെടുത്തി. ഉത്തേജകമരുന്ന് വിരുദ്ധ ചട്ടം ലംഘിച്ചതിനെ തുടർന്ന് തൂലിക മന്നിനെ കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കാൻ നാഡ നിർദേശിക്കുകയായിരുന്നു. 2022 ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ 78 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയ്ക്കായി വെള്ളിമെഡൽ നേടിയ താരമാണ് തൂലിക.

മത്സരങ്ങൾ ഇല്ലാത്ത സമയങ്ങളിലും താരങ്ങൾ തങ്ങൾ എവിടെയാണുള്ളതെന്ന വിവരങ്ങൾ ഉത്തേജകമരുന്ന് വിരുദ്ധ ഏജൻസിയെ മുൻകൂട്ടി കൃത്യമായി അറിയിക്കണമെന്ന നിർബന്ധിത ചട്ടമുണ്ട്. കഴിഞ്ഞ 12 മാസത്തിനിടെ മൂന്ന് തവണയാണ് തൂലിക ഈ വിവരങ്ങൾ കൈമാറുന്നതിൽ വീഴ്ച വരുത്തിയത്. ഇതേതുടർന്നാണ് നാഡ താരത്തിന് നോട്ടീസ് അയക്കുകയും താത്കാലിക വിലക്കേർപ്പെടുത്തുകയും ചെയ്തത്.

തൂലിക മന്നിന് പുറമെ ഇന്നലെ മറ്റൊരു ജൂഡോ താരമായ അരുൺ കുമാറിനെയും നാഡ വിലക്കിയിരുന്നു. മത്സരത്തിന് പുറത്തുള്ള ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് പുരുഷ വിഭാഗം 73 കിലോഗ്രാം വിഭാഗത്തിലെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന അരുൺ കുമാറിനെ ടീമിൽ നിന്ന് ഒഴിവാക്കിയത്. ജൂലൈ 31നാണ് കോമൺവെൽത്ത് ഗെയിംസിൽ ജൂഡോ മത്സരങ്ങൾ ആരംഭിക്കുന്നത്. ജൂലൈ 27ന് ഇന്ത്യൻ ടീം ഗ്ലാസ്‌കോയിലേക്ക് തിരിക്കാനിരിക്കെയാണ് രണ്ട് മുൻനിര താരങ്ങൾ വിലക്കുമായി പുറത്തുപോകുന്നത്. ഇത് ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾക്ക് കനത്ത ആഘാതമായി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam