ഫിഫ ലോകകപ്പിൽ ഫ്രഞ്ച് താരം ഉസ്മാൻ ഡെംബലേയുടെ ഹാട്രിക്കിൽ നോർവെക്കെതിരായ മത്സരത്തിൽ ഫ്രാൻസിന് വമ്പൻ ജയം. ഡെംബലേയുടെ മൂന്ന് ഗോളിന്റെ കരുത്തിൽ ഫ്രാൻസ് ഒന്നിനെതിരെ നാല് ഗോളുകൾക്ക് ജയിക്കുകയും ചെയ്തു. ഡെംബലേയ്ക്ക് പുറമെ ഡിസൈർ ഡൗ മറ്റൊരു ഗോൾ നേടി. നെർവെയ്ക്ക് വേണ്ടി തെലോ ആസ്ഗാർഡാണ് ആശ്വാസഗോൾ നേടിയത്.
എംബാപ്പെയും എർലിങ് ഹാലണ്ടും തമ്മിലുള്ള പോരാട്ടമായി വിശേഷിപ്പിക്കപ്പെട്ട മത്സരത്തിലാണ് ഡെംബലേ തിളങ്ങിയത്. കേവലം 32 മിനിറ്റിനുള്ളിൽ ഹാട്രിക് പൂർത്തിയാക്കിയാണ് താരം ലോകകപ്പ് ചരിത്രത്തിൽ തന്റെ പേര് എഴുതിച്ചേർത്തത്. 7-ാം മിനിറ്റിൽ ആദ്യ ഗോളും, പിന്നീട് രണ്ട് മിനിറ്റുകൾക്കകം രണ്ടാമത്തെ ഗോളും നേടിയ ഡെംബലേ, 32-ാം മിനിറ്റിൽ മൂന്നാം ഗോളും നേടി തന്റെ ഹാട്രിക് തികച്ചു. ലോകകപ്പിൽ ഹാട്രിക് നേടുന്ന നാലാമത്തെ ഫ്രഞ്ച് താരമായി ഡെംബലേ മാറി. ജസ്റ്റ് ഫോണ്ടെയ്ൻ, കിലിയൻ എംബാപ്പെ എന്നിവർക്ക് ശേഷം ഈ നേട്ടത്തിൽ എത്തുന്ന താരമാണ് ഡെംബലേ.
കൂടാതെ, ലോകകപ്പ് ചരിത്രത്തിൽ ആദ്യ പകുതിയിൽ ഹാട്രിക് നേടുന്ന ആറാമത്തെ താരമെന്ന റെക്കോർഡും താരം സ്വന്തമാക്കി. വർഷങ്ങളോളം കിലിയൻ എംബാപ്പെയുടെ തണലിൽ നിന്നിരുന്ന ഡെംബലേ, ഇപ്പോൾ ഫ്രഞ്ച് ആക്രമണത്തിന്റെ കേന്ദ്രബിന്ദുവായി മാറിയിരിക്കുന്നു. എംബാപ്പെയെ മാത്രം ശ്രദ്ധിക്കുന്ന എതിരാളികൾക്ക് ഡെംബലേ വലിയൊരു ഭീഷണിയായി മാറി കഴിഞ്ഞു.
മത്സരത്തിന് ശേഷം ഡെംബലേയുടെ പ്രകടനം ഫ്രഞ്ച് ആരാധകർക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. ഇഞ്ചുറി സമയത്തായിരുന്നു ആസ്ഗാർഡിന്റെ ഗോൾ. നേരത്തെ, നോർവെ പെനാൽറ്റി നഷ്ടമാക്കിയത് തിരിച്ചടിയായി. അർലിംഗ് ഹാളണ്ട് ഇന്നത്തെ മത്സരം കളിച്ചിരുന്നില്ല. പത്ത് മാറ്റങ്ങളുമായിട്ടാണ് നോർവെ ഇറങ്ങിയിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
