മുംബയ് : താരലേലത്തിൽ 25.20 കോടി മുടക്കി സ്വന്തമാക്കിയ ഓസ്‌ട്രേലിയൻ ആൾറൗണ്ടർ കാമറൂൺ ഗ്രീനിന് ബൗളിംഗ് നടത്താൻ ക്രിക്കറ്റ് ഓസ്‌ട്രേലിയയിൽ നിന്ന് അനുമതി ലഭിച്ചിട്ടില്ലെന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്ടൻ അജിങ്ക്യ രഹാനെ. കഴിഞ്ഞദിവസം മുംബയ് ഇന്ത്യൻസിനെതിരെ ഗ്രീൻ ബാറ്റ് ചെയ്യാനിറങ്ങി 10 പന്തുകളിൽ 18 റൺസ് നേടിയിരുന്നു.
എന്നാൽ ഗ്രീനിനെ ബൗൾ ചെയ്യിപ്പിച്ചില്ല. ഇതേപ്പറ്റി മത്സരശേഷം കൊൽക്കത്ത ക്യാപ്ടൻ അജിങ്ക്യ രഹാനെയോട് ചോദിച്ചപ്പോൾ തന്നോടല്ല, ക്രിക്കറ്റ് ഓസ്‌ട്രേലിയയോടാണ് ആ ചോദ്യം ചോദിക്കേണ്ടതെന്ന് രഹാനെ മറുപടി നൽകി.
പരിക്കിൽ നിന്ന് അടുത്തിടെ മോചിതനായ ഗ്രീനിന് ബൗളിംഗ് നടത്താൻ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ വൈദ്യസംഘം അനുമതി നൽകിയിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
