ലോകകപ്പിലെ ഗ്രൂപ്പ് കെയിലെ പോർച്ചുഗൽ-കൊളംബിയ മൽസരം ഗോൾ രഹിത സമനിലയിൽ. ഇതോടെ ഗ്രൂപ്പിൽനിന്ന് ഒന്നാംസ്ഥാനക്കാരായി കൊളംബിയയും(ഏഴു പോയിന്റ്) രണ്ടാംസ്ഥാനക്കാരായി പോർച്ചുഗലും(അഞ്ചുപോയിന്റ്) നോക്കൗട്ടിൽ കടന്നു.
നോക്കൗട്ടിൽ പോർച്ചുഗൽ ക്രെയേഷ്യയെയും കൊളംബിയ ഘാനയെയും നേരിടും. മയാമി സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ കൊളംബിയയുടെ മുന്നേറ്റങ്ങളോടെയാണ് കളി ആരംഭിച്ചത്. പോർച്ചുഗൽ പിന്നീട് കളിയിലേക്ക് തിരിച്ചു വന്നെങ്കിലും കൊളംബിയ വീണ്ടും കളി തിരിച്ചുപിടിച്ചു.
കനത്ത ആക്രമണങ്ങളുണ്ടായിട്ടും ഗോൾ വീഴാതെ കാത്ത ഗോൾകീപ്പർമാരാണ് താരങ്ങൾ. കടുത്ത ആക്രമണ ശൈലിയാണ് കൊളംബിയ പുറത്തെടുത്തത്. ഗോളവസരങ്ങൾ സൃഷ്ടിക്കുന്നതിലും ആദ്യ പകുതിയിൽ കൊളംബിയ മുന്നിട്ടു നിന്നു.
ആറ് ഷോട്ടുകൾ കൊളംബിയ ലക്ഷ്യത്തിലേക്ക് തൊടുത്തപ്പോൾ പോർച്ചുഗലിന് രണ്ട് ഷോട്ടുകൾ മാത്രമാണ് പോസ്റ്റിലേക്ക് പായിക്കാനായത്. ഡിയഗോ കോസ്റ്റയുടെ മിന്നും സേവുകളാണ് പോർച്ചുഗലിനെ രക്ഷിച്ചത്. കളിയുടെ ഇഞ്ചുറി സമയത്ത് കൊളംബിയ വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു.
ഗ്രൂപ്പിലെ മറ്റൊരു മൽസരത്തിൽ കോംഗോ ഉസ്‌ബെക്കിസ്തനോട് ഒന്നിനെതിരേ മൂന്ന് ഗോളുകൾക്ക് ജയിച്ചു. ഡിആർ കോംഗോ മികച്ച മൂന്നാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തി.
നോക്കൗട്ടിൽ ക്രെയേഷ്യയാണ് പോർച്ചുഗലിന്റെ എതിരാളികൾ. കൊളംബിയക്ക് ഘാനയാണ് എതിരാളികൾ. ഡി ആർ കോംഗോവിന് ഇംഗ്ലണ്ടാണ് എതിരാളികൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
