മുംബയ് ഇന്ത്യൻസിനെ 8 വിക്കറ്റിന് തകർത്ത് ചെന്നൈ സൂപ്പർ കിംഗ്‌സ്

MAY 2, 2026, 2:24 PM

ചെന്നൈ: ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബയ് ഇന്ത്യൻസിനെ 8 വിക്കറ്റിന് കീഴടക്കി ചെന്നൈ സൂപ്പർ കിംഗ്‌സ് പ്ലേ ഓഫ് പ്രതീക്ഷകൾനിലനിറുത്തി. ആദ്യം ബാറ്റ്  മുംബയ് ഇന്ത്യൻസ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തു. മറുപടിക്കിറങ്ങിയ ചെന്നൈ 18.1 ഓവറിൽ വിജയലക്ഷ്യത്തിലെത്തി (160/2). ക്യാപ്ടന്റെ ഇന്നിംഗ്‌സുമായി കളം നിറഞ്ഞ റുതുരാജ് ഗെയ്ക്‌വാദാണ് (പുറത്താകാതെ 48 പന്തിൽ 67) ചെന്നൈയുടെ ചേസ് മാസ്റ്ററായത്.

ഇംപാക്ട് പ്ലെയറായി ഇറങ്ങിയ കാർത്തിക് ശർമ്മ അർദ്ധ സെഞ്ച്വറിയുമായി (പുറത്താകാതെ 40 പന്തിൽ 54) ക്യാപ്ടനൊപ്പം ചെന്നൈയുടെ വിജയത്തിൽ ബാറ്റ് കൊണ്ട് നിർണായക പങ്കുവഹിച്ചു. തകർക്കപ്പെടാത്ത മൂന്നാം വിക്കറ്റിൽ ഇരുവരും 75 പന്തിൽ 98 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. സഞ്ജു സാംസൺ (11), ഉർവി പട്ടേൽ (12 പന്തിൽ 24) എന്നിവരുടെ വിക്കറ്റുകളാണ് ചെന്നൈയ്ക്ക് നഷ്ടമായത്.

നേരത്തേ ടോസ് നേടി ആദ്യംബാറ്റ് ചെയ്ത മുംബയ്യെ കൃത്യതയോടെ പന്തെറിഞ്ഞ ചെന്നൈ ബൗളർമാർ വലിയ സ്‌കോറിലേക്ക് പോകാതെ പിടിച്ചുകെട്ടുകയായിരുന്നു. 37 പന്തിൽ 57 റൺസെടുത്ത നമൻ ധിറാണ് മുംബയ്യുടെ ടോപ് സ്‌കോറർ. റയാൻ റിക്കൽറ്റൺ (24 പന്തിൽ 37), സൂര്യകുമാർ യാദവ് (21) എന്നിവരും തിളങ്ങി.

vachakam
vachakam
vachakam

ടീം സ്‌കോർ 1ൽ എത്തിയപ്പോൾ തന്നെ മുംബയ്ക്ക് ഓപ്പണർ റോളിലെത്തിയ വിൽ ജാക്ക്സിനെ നഷ്ടമായിരുന്നു. അൻഷുൽ കാംബോളിന്റെ പന്തിൽ അരങ്ങേറ്റക്കാരൻ രാമകൃഷ്ണ ഘോഷാണ് മനോഹരമായ ക്യാച്ചിലൂടെ ജാക്ക്സിനെ പുറത്താക്കിയത്. കാംബോജ് മൂന്നും നൂർ അഹമ്മദ് രണ്ടും രാമകൃഷ്ണ ഘോഷും ഓവർട്ടണും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഈ സീസണിൽ മുഖാമുഖം വന്ന രണ്ട് മത്സരങ്ങളിലും ചെന്നൈ മുംബയ്‌ക്കെതിരെ വൻ വിജയങ്ങളാണ് സ്വന്തമാക്കായിത്. മുംബയ്‌യിൽ നടന്ന മത്സരത്തിൽ 103 റൺസിനായിരുന്നു മുംബയ്‌യുടെ ജയം.

9 മത്സരങ്ങളിൽ നിന്ന് 4-ാം ജയത്തോടെ 8 പോയിന്റായ ചെന്നൈ പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്തേക്ക് കയറി. 9 മത്സരങ്ങളിൽ 7 മത്തെ തോൽവി വഴങ്ങിയ മുംബയ് 4 പോയിന്റുമായി 9-ാമതാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam