ഉർവിൽ പട്ടേലിന്റെ വെടിക്കെട്ടിൽ ലക്‌നൗ സൂപ്പർ ജയ്ന്റ്‌സിനെ തോൽപ്പിച്ച് ചെന്നൈ സൂപ്പർ കിംഗ്‌സ്

MAY 10, 2026, 1:50 PM

ചെന്നൈ: ഐ.പി.എല്ലിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ഉർവിൽ പട്ടേലിന്റെ വെടിക്കെട്ടിന്റെ പിൻബലത്തിൽ ലക്‌നൗ സൂപ്പർ ജയ്ന്റ്‌സിനെ 5 വിക്കറ്റിന് കീഴടക്കി ചെന്നൈ സൂപ്പർ കിംഗ്‌സ് പ്ലേഓഫ് പ്രതീക്ഷ നിലനിറുത്തി. ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ സൂപ്പർ ജയ്ന്റ്‌സ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 203 റൺസ് നേടി. മറുപടിക്കിറങ്ങിയ 4 പന്ത് ബാക്കി നിൽക്കെ 5 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയ ലക്ഷ്യത്തിലെത്തി (208/5).

23 പന്തിൽ 8 സിക്‌സും 2 ഫോറും ഉൾപ്പെടെ 65 റൺസ് അടിച്ചു കൂട്ടിയ ഉർവിൽ പട്ടേലാണ് ചെന്നൈയുടെ ചേസ് മാസ്റ്റർ. നാലാം ഓവറിൽ സഞ്ജു സാംസൺ (14 പന്തിൽ 28) പുറത്തായ ശേഷമെത്തിയ ഉർവിൽ തുടക്കം മുതലേ തുടങ്ങുകയായിരുന്നു. നേരിട്ട ആദ്യ 10 പന്തിൽ നിന്ന് 6 സിക്‌സും 1 ഫോറും ഉൾപ്പെടെ നേടിയത് 42 റൺസാണ്.

ആവേശ്ഖാനും ദിഗ്വേഷ് റാത്തിയുമാണ് ഉർവിലിന്റെ ബാറ്റിന്റെ ചൂടറിഞ്ഞത്. 13 പന്തിൽ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയ ഉർവിൽ ഐ.പി.എല്ലിലെ ഏറ്റവും വേഗമേറിയ അർദ്ധ സെഞ്ച്വറിയെന്ന യശ്വസി ജയ്‌സ്വാളിന്റെ റെക്കാഡിനൊപ്പമെത്തി. തന്റെ തകർപ്പൻ അർദ്ധ സെഞ്ച്വറി പിതാവിനാണ് ഉർവിൽ സമർപ്പിച്ചത്.

vachakam
vachakam
vachakam

അർദ്ധ സെഞ്ച്വറി തികച്ചഉടനെ പോക്കറ്റിൽ നിന്ന് ഒരു പേപ്പർ എടുത്ത് ഉർവിൽ ഉയർത്തിക്കാണിച്ചു. ഇത് പിതാവിന് വേണ്ടിയുള്ളതാണ് എന്നാണ് അതിൽ എഴുതിയിരുന്നത്. പത്താം ഓവറിൽ ടീം സ്‌കോർ 126ൽ വച്ച് ഷഹബാസാണ് ഉർവിലിനെ ആവേശിന്റെ കൈയിൽ എത്തിച്ച് പുറത്താക്കിയത്.

തുടർന്ന് സ്‌കോറിംഗിന് വേഗം കുറഞ്ഞെങ്കിലും ശിവം ദുബെയും (പുറത്താകാതെ 7 പന്തിൽ 15), പ്രശാന്ത് വീറും (പുറത്താകാതെ 12 പന്തിൽ 17) ചേർന്ന് ചെന്നൈയെ വിജയ തീരത്തെത്തിച്ചു.ദിഗ്‌വേഷും ഷഹബാസും 2 വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തേ ജോഷ് ഇംഗ്ലിസിന്റഎ (33 പന്തിൽ 85) വെടിക്കെട്ട് ബാറ്റിംഗാണ് ലക്‌നൗവിനെ 200 കടത്തിയത്. ഷഹബാസും (പുറത്താകാതെ 25 പന്തിൽ 43) തിളങ്ങി. ചെന്നൈയ്ക്കായിജാമി ഓവർട്ടൺ മൂന്നും അൻഷുൽ കാംബോജ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി. ഓവർട്ടണാണ് കളിയിലെ താരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam