സഞ്ജുവിന്റെ മികവിൽ ഡൽഹി ക്യാപ്പിറ്റൽസിനെ തകർത്ത് ചെന്നൈ സൂപ്പർ കിംഗ്‌സ്

MAY 5, 2026, 1:56 PM

ന്യൂഡൽഹി: സഞ്ജു സാംസൺ വീണ്ടും ബാറ്റുകൊണ്ട് വിസ്മയം സൃഷ്ടിച്ച മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസിനെ എട്ടുവിക്കറ്റിന് തോൽപ്പിച്ച് ചെന്നൈ സൂപ്പർ കിംഗ്‌സ്. അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ 156 റൺസ് വിജയ ലക്ഷ്യവുമായിറങ്ങിയ ചെന്നൈയ്ക്ക് വേണ്ടി പുറത്താകാതെ 87 റൺസ് നേടിയാണ് സഞ്ജു വിജയശിൽപ്പിയായത്. 17.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ 159/2 എന്ന സ്‌കോറിലെത്തിയത്. 

52 പന്തുകളിൽ ഏഴു ഫോറുകളും ആറ് സിക്‌സുകളും പറത്തിയാണ് സഞ്ജു 87 റൺസിലെത്തിയത്. റുതുരാജ് ഗെയ്ക്ക്‌വാദും (6) ഉർവിൽ പട്ടേലും (17) പുറത്തായശേഷമെത്തിയ കാർത്തിക് ശർമ്മയെ(41 നോട്ടൗട്ട്)ക്കൂട്ടി സഞ്ജു ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. 31 പന്തുകൾ നേരിട്ട കാർത്തിക് നാലുഫോറും രണ്ട് സിക്‌സും പായിച്ചു.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഡൽഹി നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിലാണ് 155 റൺസ് നേടിയത്. പാത്തും നിസംഗ (19), കെ.എൽ രാഹുൽ(12), നിതീഷ് റാണ (15),കരുൺ നായർ (13),ക്യാപ്ടൻ അക്ഷർ പട്ടേൽ (2) എന്നിവർ നിരുത്തരവാദപരമായി ബാറ്റുവീശിയപ്പോൾ 69/5 എന്ന നിലയിലേക്ക് മൂക്കുകുത്തിയ ഡൽഹിയെ ട്രിസ്റ്റൺ സ്റ്റബ്‌സും (38), സമീർ റിസ്‌വിയും (40 നോട്ടൗട്ട്) ചേർന്നാണ് 155ലേക്ക് എത്തിച്ചത്. 

vachakam
vachakam
vachakam

ഇരുവരും ചേർന്ന് 65 റൺസാണ് കൂട്ടിച്ചേർത്തത്. 31 പന്തുകളിൽ ഒരു ഫോറും രണ്ട് സിക്‌സും പായിച്ച സ്റ്റബ്‌സ് 19ാം ഓവറിൽ ടീമിനെ 134 റൺസിലെത്തിച്ച ശേഷമാണ് പുറത്തായത്. തുടർന്നിറങ്ങിയ അശുതോഷ് ശർമ്മ അഞ്ചുപന്തുകളിൽ 14 റൺസ് നേടി റൺഔട്ടായി. 24 പന്തുകളിൽ നാലുസിക്‌സടിച്ച റിസ്‌വി പുറത്താകാതെ നിന്നു.

ചെന്നൈയ്ക്ക് വേണ്ടി നൂർ അഹമ്മദ് രണ്ട് വിക്കറ്റുകളും അകീൽ ഹൊസൈൻ, മുകേഷ് ചൗധരി, ഗുർജൻ പ്രീത് സിംഗ്, ജാമീ ഓവർട്ടൺ എന്നിവർ ഓരോവിക്കറ്റും നേടി.

കഴിഞ്ഞദിവസം ഫീൽഡിംഗിനിടെ കഴുത്തിന് പരിക്കേറ്റിരുന്ന ദക്ഷിണാഫ്രിക്കൻ പേസർ ലുംഗി എൻഗിഡി ഇന്നലെ ഡൽഹിക്ക് വേണ്ടി കളിക്കാനിറങ്ങി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam