മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും ഗർനാച്ചോയെ സ്വന്തമാക്കി ചെൽസി

AUGUST 29, 2025, 8:03 AM

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഈ വർഷത്തെ ഏറ്റവും ശ്രദ്ധേയമായ ട്രാൻസ്ഫറുകളിലൊന്നിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ഗർനാച്ചോയെ ചെൽസി സ്വന്തമാക്കി.

40 മില്യൺ പൗണ്ട് നിശ്ചിത തുകയും 10 ശതമാനം സെൽഓൺ ക്ലോസും ഉൾപ്പെടുന്നതാണ് ഈ കരാർ. 21കാരനായ ഈ വിംഗർ 2032 വരെ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ തുടരും.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും മികച്ച അക്കാദമി താരങ്ങളിൽ ഒരാളായ ഗാർനാച്ചോയുടെ മെഡിക്കൽ പരിശോധനകൾ വെള്ളിയാഴ്ച നടക്കും. ഇരു ക്ലബ്ബുകളും തമ്മിൽ നീണ്ട ചർച്ചകൾക്ക് ശേഷമാണ് ഈ നീക്കം.

vachakam
vachakam
vachakam

2020ൽ അത്‌ലറ്റിക്കോ മാഡ്രിഡിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ ഗാർനാച്ചോ തന്റെ മികച്ച പ്രകടനങ്ങളിലൂടെ ആരാധകരുടെ പ്രിയങ്കരനായി മാറിയിരുന്നു. യൂറോപ്പ ലീഗ് ഫൈനലിലെ തോൽവിക്ക് ശേഷം പുതിയൊരു ക്ലബ്ബ് കണ്ടെത്താൻ മാനേജർ റൂബൻ അമോറിം ഗാർനാച്ചോയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.

മാസങ്ങളായി തുടരുന്ന അനിശ്ചിതത്വങ്ങൾക്കും മാനേജരുമായുള്ള അഭിപ്രായവ്യത്യാസങ്ങൾക്കും ഒടുവിലാണ് ഗാർനാച്ചോയുടെ ഈ കൂടുമാറ്റം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam