ചെൽസി പരിശീലകൻ ലിയോ റോസ്‌നിയറിനെ പുറത്താക്കി ക്ലബ്

APRIL 25, 2026, 7:53 AM

ഇംഗ്ലീഷ് പ്രീമിയർ ലീഗ് അടക്കമുള്ള പ്രധാന ടൂർണമെന്റുകളിലെ ടീമിന്റെ ദയനീയ പ്രകടനത്തെ തുടർന്ന് ചെൽസി എഫ്‌സിയുടെ പരിശീലകൻ ലിയാം റോസ്‌നിയറിനെ പുറത്താക്കി ക്ലബ്ബ്.

മുമ്പുണ്ടായിരുന്ന കോച്ച് എൻസോ മരേസ്‌കക്കു പകരക്കാരനായി ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു പ്രധാന കോച്ച് ആയി റോസ്‌നിയറുടെ നിയമനം. 2032 വരെയായിരുന്നു ചെൽസിയുമായുള്ള കരാർ. എന്നാൽ പ്രതീക്ഷക്കൊത്ത് ഉയരാൻ പുതിയ കോച്ചിന് ആയില്ല. വെറും മൂന്നുമാസം മാത്രം ജോലി ചെയ്ത റോസ്‌നിയറിന് കീഴിൽ ചെൽസി കളിച്ച 23 മത്സരങ്ങളിൽ 11 എണ്ണത്തിൽ വിജയിച്ചെങ്കിലും പത്ത് എണ്ണത്തിൽ തോൽവിയും രണ്ട് സമനിലയുമായി. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എട്ടാമതാണ് നിലവിൽ ചെൽസിയുടെ സ്ഥാനം.

34 മൽസരങ്ങളിൽ നിന്നായി 48 പോയിന്റാണ് ഇതുവരെയുള്ള സമ്പാദ്യം. പ്രധാന പരിശീലകൻ പോയതോടെ സഹപരിശീലകൻ കാലം മക്ഫാർലിനാണ് താൽക്കാലിക ചുമതല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam