വോൾവ്‌സിനെ തോൽപ്പിച്ച് ചെൽസി ലീഗിൽ രണ്ടാമത്

NOVEMBER 10, 2025, 2:45 AM

സ്റ്റാംഫോർഡ് ബ്രിഡ്ജിൽ വോൾവ്‌സിനെതിരെ 3-0 വിജയവുമായി ചെൽസി ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. ഒന്നാം സ്ഥാനത്തുള്ള ആഴ്‌സണലിനേക്കാൻ ആറ് പോയിന്റ് പിന്നിലാണ് ഇപ്പോൾ ചെൽസി.

ഫ്രഞ്ച് ഡിഫൻഡർ മാലോ ഗുസ്‌തോ തന്റെ പ്രൊഫഷണൽ കരിയറിലെ ആദ്യ ഗോൾ നേടി സ്‌കോറിംഗ് ആരംഭിച്ചു. തുടർന്ന് ജോവോ പെഡ്രോയും പെഡ്രോ നെറ്റോയും ഗോളുകൾ നേടി വിജയം ഉറപ്പിച്ചു.

അതേസമയം, പോയിന്റ് പട്ടികയിൽ ഏറ്റവും താഴെയുള്ള വോൾവ്‌സിന് ഇത് മറ്റൊരു കടുപ്പമേറിയ മത്സരമായിരുന്നു. വിറ്റർ പെരേരയെ പുറത്താക്കിയതിനെത്തുടർന്ന് കെയർ ടേക്കർ പരിശീലകരായ ജെയിംസ് കോളിൻസും റിച്ചാർഡ് വാക്കറും നേതൃത്വം നൽകുന്ന വോൾവ്‌സിന് ചെൽസിയുടെ വേഗതയുമായി പൊരുത്തപ്പെടാൻ കഴിഞ്ഞില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam