കിംഗ് പവർ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പ്രീമിയർ ലീഗ് ഏറ്റുമുട്ടലിൽ ചെൽസി 2-1ന് ലെസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തി. നിക്കോളാസ് ജാക്‌സണിന്റെയും എൻസോ ഫെർണാണ്ടസിന്റെയും മികച്ച ഗോളുകളിലൂടെയാണ് ചെൽസിക്ക് ജയം സമ്മാനിച്ചത്. ഈ ജയത്തോടെ ചെൽസി ലീഗിൽ മൂന്നാം സ്ഥാനത്ത് എത്തി.
15-ാം മിനിറ്റിൽ തന്നെ ലെസ്റ്ററിന്റെ വൗട്ട് ഫെയ്‌സിന്റെ പ്രതിരോധത്തിലെ പിഴവ് നിക്കോളാസ് ജാക്‌സൺ മുതലാക്കിയപ്പോൾ ചെൽസി ലീഡ് നേടി. എൻസോ ഫെർണാണ്ടസിന്റെ കൃത്യമായ അസിസ്റ്റോടെ സെനലഗീസ് സ്‌ട്രൈക്കർ ജാക്‌സണിന്റെ ക്ലാസിക്കൽ ഫിനിഷിലൂടെ ചെൽസി ആദ്യ ഗോൾ നേടിയത്. നാല് എവേ ഗെയിമുകളിൽ ജാക്‌സന്റെ നാലാമത്തെ ഗോളാണിത്.
75-ാം മിനിറ്റിൽ ഫെർണാണ്ടസിലൂടെ ചെൽസി ലീഡ് ഇരട്ടിയാക്കി. വാർ അവലോകനത്തെത്തുടർന്ന് ലഭിച്ച പെനാൽറ്റിയിലൂടെ ലെസ്റ്ററിന്റെ ആശ്വാസ ഗോൾ നേടി. ബോക്‌സിൽ ബോബി ഡി കോർഡോവറീഡിനെ റോമിയോ ലാവിയ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൾട്ടി ജോർദാൻ അയ്യൂ ഗോളാക്കി മാറ്റിയത്. സ്‌കോർ 2-1. തുടർന്ന് ലെസ്റ്റർ സിറ്റി പൊരുതിയെങ്കിലും സമനില ഗോൾ മാത്രം നേടാനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്