ബ്രസീലിയൻ ഫുട്ബോൾ ആരാധകരെ ഞെട്ടിച്ച് ഇറ്റാലിയൻ പരിശീലകൻ കാർലോ ആൻസലോട്ടി സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡുമായുള്ള കരാർ പുതുക്കി.
പുതിയ കരാർ പ്രകാരം, 2026 ജൂൺ 30 വരെ അദ്ദേഹം റയലിൽ തുടരും. അടുത്ത സീസണിൽ ബ്രസീൽ ദേശീയ ടീമിന്റെ പരിശീലകനായി അദ്ദേഹം ചുമതലയേൽക്കുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.
ഫിഫയുടെ വിലക്ക് ഭീഷണി നേരിടുന്ന ബ്രസീലിയൻ ഫുട്ബോളിന് കനത്ത തിരിച്ചടിയാകും ആൻസലോട്ടിയുടെ തീരുമാനം. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ തുടർച്ചയായ തോൽവികളുമായി മല്ലിടുകയാണ് ബ്രസീൽ.
ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷന്റെ പ്രസിഡന്റായ എഡ്നാൾഡോ റോഡ്രിഗസിനെ കോടതി പുറത്താക്കിയതാണ് ആൻസലോട്ടിയുടെ മനംമാറ്റത്തിന് കാരണം. ആൻസലോട്ടിയെ ബ്രസീലിലേക്ക് കൊണ്ടുവരാൻ എഡ്‌ണാൾഡോ കാര്യമായ ശ്രമം നടത്തിയിരുന്നു.
അഞ്ച് സീസണുകളിൽ റയൽ മഡ്രിഡിനെ പരിശീലിപ്പിച്ച ആൻസലോട്ടി പത്ത് കിരീടം നേടി. രണ്ടുവീതം ചാമ്പ്യൻസ് ലീഗ്, ക്ലബ്ബ് ലോകകപ്പ്, യുവേഫ സൂപ്പർ കപ്പ്, കോപ്പ ഡെൽറേ എന്നിവയും നേടി. ഒരു ലാലിഗയും സൂപ്പർകപ്പും ജയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്