ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്ടൻ ടെംബ ബെവുമ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഭേദപ്പെട്ട നിലയിൽ ബാറ്റിങ് തുടങ്ങിയെങ്കിലും ദക്ഷിണാഫ്രിക്കയുടെ ഓപ്പണർമാരെ മടക്കിയയച്ച് ജസ്പ്രിത് ബുംറയാണ് ഇന്ത്യയ്ക്ക് നിർണായക ബ്രേക്ക് ത്രൂ നൽകിയത്.
അതിനുശേഷം ക്യാപ്ടൻ ടെംബ ബവുമയെ കുൽദീപ് യാദവ് പുറത്താക്കി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ മൂന്നിന് 105 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. ടോണി ഡി സോറിയും(15) വിയാൻ മുൾഡറുമാണ്(22) ക്രീസിൽ.
എയ്ഡൻ മർക്രം 31 റൺസെടുത്ത് പുറത്തായപ്പോൾ മറ്റൊരു ഓപ്പണർ റിയാൻ റിക്കിൽടൺ 23 റൺസ് നേടി. ഓപ്പണിങ് സഖ്യം 57 റൺസാണ് നേടിയത്. എന്നാൽ 11-ാമത്തെയും 13-ാമത്തെയും ഓവറുകളിൽ ബുംറ ഓപ്പണർമാരെ മടക്കിയയച്ചു. മർക്രാമിനെ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന്റെ കൈകളിൽ എത്തിച്ചപ്പോൾ റിക്കൽടണിനെ ക്ലീൻ ബോൾഡാക്കുകയായിരുന്നു.
വൈകാതെ ബുംറയെ കുൽദീപ് മടക്കിയതോടെ ദക്ഷിണാഫ്രിക്ക മൂന്നിന് 71 എന്ന നിലയിലായി. ധ്രുവ് ജുറേലിന് ക്യാച്ച് നൽകി മടങ്ങിയ ബെവുമ മൂന്ന് റൺസ് മാത്രമാണ് നേടിയത്.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ ദക്ഷിണാഫ്രിക്ക എട്ട്് വിക്കറ്റ് നഷ്ടത്തിൽ 154 റൺസെടുത്തിട്ടുണ്ട്.
ഇന്ത്യയ്ക്കുവേണ്ടി ബുംറ 3ഉം കുൽദീപും സിറാജും 2 വിക്കറ്റ് വീതവും അക്‌സർ പട്ടേൽ ഒരു വിക്കറ്റും നേടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
