ആഫ്രിക്കൻ ശക്തികളായ സെനഗലുമായി നടന്ന സൗഹൃദമത്സരത്തിൽ ബ്രസീലിന് രണ്ട് ഗോൾ ജയം. ലണ്ടനിലെ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 26-ാം മിനിറ്റിൽ അറ്റാക്കർ എസ്റ്റാവോയും 35-ാം മിനിറ്റിൽ മധ്യനിരതാരം കാസമിറോയുമാണ് സ്‌കോർ ചെയ്തത്
ബ്രസീൽ ആധിപത്യം പുലർത്തിയ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ഗോൾ കണ്ടെത്താൻ ഇരുടീമുകൾക്കുമായില്ല.
കഴിഞ്ഞ ഒക്ടോബറിൽ നടന്ന അന്താരാഷ്ട്ര സൗഹൃദ്ദ മത്സരത്തിൽ ജപ്പാനോട് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയതായിരുന്നു. ഈ വിജയത്തോടെ അത് മറക്കാൻ കഴിയും.
തുടക്കം മുതൽ ആക്രമണ ശൈലിയായിരുന്നു ബ്രസീൽ പുറത്തെടുത്തത്. അതിനുള്ള ഫലം ആദ്യപകുതിയിൽ ലഭിച്ചു. വിനീഷ്യസ് ജൂനിയർ അടക്കം പ്രമുഖ താരങ്ങളെല്ലാം ആദ്യഇലവനിൽ വന്നട്ടുണ്ടായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
