2025 വിമൺസ് കോപ്പ ഫൈനലിൽ കൊളംബിയയെ പെനാൽറ്റിയിൽ തോൽപ്പിച്ച് ബ്രസീൽ ചാമ്പ്യന്മാരായി. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഇരു ടീമുകളും നാല് ഗോളുകൾ വീതം നേടി തുല്യത പാലിച്ചതിനെ തുടർന്ന് പെനാൽറ്റിയിലാണ് (5-4) ബ്രസീലിന്റെ വിജയം. എടുത്ത അഞ്ച് കിക്കുകളും ലക്ഷ്യത്തിലേക്ക് എത്തിച്ചു കൊണ്ട് ബ്രസീൽ കോപ്പ അമേരിക്ക കിരീടത്തിന് മുത്തമിടുകയായിരുന്നു.
മത്സരത്തിൽ 4-3-3 എന്ന ഫോർമേഷനിലാണ് കൊളംബിയ കളത്തിൽ ഇറങ്ങിയത്. മറുഭാഗത്ത് 3-4-1-2 എന്ന ശൈലിയാണ് ബ്രസീൽ പിന്തുടർന്നത്. ബ്രസീലിനായി മാർത്ത ഇരട്ട ഗോൾ നേടി കളം നിറഞ്ഞു കളിച്ചു. നിശ്ചിത സമയങ്ങളിൽ ഇരു ടീമുകളും മൂന്ന് ഗോളുകൾ വീതമാണ് സ്‌കോർ ചെയ്തത്.
കൊളംബിയക്കായി ലിൻഡ കൈസെഡോ (25), ടാർസിയാൻ (69 ഓൺ ഗോൾ), മെയ്ര റാമിറെസ് (88), ലെയ്‌സി സാന്റോസ് (115) എന്നിവരാണ് ഗോളുകൾ നേടിയത്. ബ്രസീലിനായി മാർത്ത ഇരട്ട ഗോൾ നേടിയപ്പോൾ ആഞ്ചലീന (45+9), അമാൻഡ ഗുട്ടിയേഴ്‌സ് (80) എന്നിവരുടെ വകയായിരുന്നു ബ്രസീലിന്റെ ബാക്കിയുള്ള രണ്ട് ഗോൾ പിറന്നത്.
മത്സരത്തിൽ 60 ശതമാനം ബോൾ പൊസഷൻ സ്വന്തമാക്കിയ ബ്രസീൽ 21 ഷോട്ടുകളാണ് എതിരാളികളുടെ പോസ്റ്റിലേക്ക് ഉതിർത്തത്. ഇതിൽ ഒമ്പത് ഷോട്ടുകളും ഓൺ ടാർഗറ്റിലേക്ക് എത്തിക്കാൻ ബ്രസീലിന് സാധിച്ചു. മറുവശത്ത് കൊളംബിയ 14 ഷോട്ടുകളിൽ നിന്നും ആറ് ഷോട്ടുകളും ബ്രസീലിന്റെ പോസ്റ്റിലേക്ക് ലക്ഷ്യം വെച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്