അപ്രതീക്ഷിത വിരമിക്കലുമായി ബെൻ സ്റ്റോക്‌സ്

JUNE 29, 2026, 4:19 AM

ഇംഗ്ലീഷ് ക്രിക്കറ്റിലെ സുവർണ്ണ അധ്യായത്തിന് വിരാമം. ഇംഗ്ലണ്ടിന്റെ ഇതിഹാസ ഓൾറൗണ്ടറും ഇപ്പോഴത്തെ ടെസ്റ്റ് ക്യാപ്ടനുമായ ബെൻ സ്റ്റോക്‌സ് അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു.

ട്രെന്റ് ബ്രിഡ്ജിൽ നടന്ന തന്റെ അവസാന മത്സരത്തിന് ശേഷം വികാരാധീനനായാണ് താരം കരിയർ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. തീരുമാനമെടുക്കുന്നതിന് തൊട്ടുമുമ്പ്, ഇനി ഉള്ളിൽ പോരാടാനുള്ള ഊർജ്ജം അവശേഷിക്കുന്നില്ല എന്ന് ഭാര്യയോടെ പറഞ്ഞിരുന്നതായി സ്റ്റോക്‌സ് വെളിപ്പെടുത്തി.

ഇംഗ്ലണ്ട് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ മാച്ച് വിന്നർമാരിൽ ഒരാളായാണ് ബെൻ സ്റ്റോക്‌സ് വിലയിരുത്തപ്പെടുന്നത്. സമ്മർദ്ദഘട്ടങ്ങളിൽ ടീമിന്റെ രക്ഷകനാകാനുള്ള അദ്ദേഹത്തിന്റെ അസാധാരണ ശേഷി പലവട്ടം ക്രിക്കറ്റ് ലോകം കണ്ടതാണ്. 2019ൽ ലോർഡ്‌സിൽ നടന്ന ഫൈനലിൽ ന്യൂസിലൻഡിനെതിരെ ഇംഗ്ലണ്ടിനെ കന്നി ഏകദിന ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച പോരാട്ടം സ്റ്റോക്‌സിന്റെ കരിയറിലെ ഏറ്റവും മികച്ച നിമിഷങ്ങളിലൊന്നാണ്.

vachakam
vachakam
vachakam

ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ ക്യാപ്ടൻ സ്ഥാനം ഏറ്റെടുത്ത ശേഷം കോച്ച് ബ്രണ്ടൻ മക്കല്ലത്തോടൊപ്പം ചേർന്ന് ബാസ്‌ബോൾ എന്ന ആക്രമണാത്മക ക്രിക്കറ്റ് ശൈലിയിലൂടെ ടെസ്റ്റ് ക്രിക്കറ്റിന്റെ മുഖച്ഛായ മാറ്റാൻ സ്റ്റോക്‌സിന് കഴിഞ്ഞു. സ്റ്റോക്‌സിന്റെ വിരമിക്കലോടെ ഇംഗ്ലീഷ് ക്രിക്കറ്റിലെ ഒരു സുവർണ്ണ യുഗത്തിനാണ് തിരശ്ശീല വീഴുന്നത്.

2022ലാണ് ബെൻ സ്റ്റോക്‌സ് ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. 2022ൽ തന്നെ ട്വന്റി 20യിൽ നിന്നും അദ്ദേഹം പടിയിറങ്ങി. പിന്നീട് ടെസ്റ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. 121 ടെസ്റ്റുകളിൽ ഇംഗ്ലണ്ടിനുവേണ്ടി കളിച്ച സ്റ്റോക്‌സ്, 7228 റൺസും 246 വിക്കറ്റുകളും നേടിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam