ഇസ്മായിൽ സയ്ബാരിയയെ സ്വന്തമാക്കി ബയേൺ മ്യൂണിക്

JULY 3, 2026, 9:18 AM

മൊറോക്കൻ മിഡ്ഫീൽഡറും ലോകകപ്പിലെ മിന്നും താരവുമായ ഇസ്മായിൽ സയ്ബാരിയെ സ്വന്തമാക്കി ജർമൻ ക്ലബ്ബായ ബയേൺ മ്യൂണിക്ക്.

അഞ്ചുവർഷത്തേക്കാണ് കരാർ. ഡച്ച് ക്ലബ്ബായ പി.എസ്.വി. ഐന്തോവന്റെ ഭാഗമായിരുന്ന സയ്ബാരിയെ 57 മില്യൺ ഡോളർ കൈമാറ്റത്തുകയിലാണ് ബയേണിലെത്തിച്ചത്. ഹാരി കെയിൻ, മൈക്കിൾ ഒലിസെ, ലൂയിസ് ഡയസ്, ജമാൽ മുസിയാള, ലെനാർട്ട് കാൾ, സെർജ് നാബ്ര എന്നിവരടങ്ങിയ വമ്പൻ ടീമിലേക്കാണ് സയ്ബാരി കൂടിയെത്തുന്നത്.

കുട്ടിയായിരുന്നപ്പോൾ ബയേൺ പോലുള്ള ലോകത്തെ ഏറ്റവും വലിയ ക്ലബ്ബുകളുമായി കരാർ ഒപ്പിടുന്നത് സ്വപ്‌നം കണ്ടതാണെന്ന് താരം പ്രസ്താവനയിൽ അറിയിച്ചു. എല്ലാവർഷവും ചാംപ്യൻസ് ലീഗ് പോലുള്ള വലിയ കിരീടപോരാട്ടങ്ങളിലുണ്ടാവാറുള്ള ബയേണിനായി കഴിയുന്നത്ര കിരീടങ്ങൾ നേടുകയെന്നതാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. സയ്ബാരിയുടെ സേവനം നേടിയെടുക്കാനായതിൽ സന്തോഷിക്കുന്നുവെന്ന് ബയേൺ അറിയിച്ചു.

vachakam
vachakam
vachakam

മൊറോക്കോ പ്രീക്വാർട്ടറിലെത്തിയ ഈ ലോകകപ്പിലെ മികച്ച താരങ്ങളിലൊരാളാണ് ഇരുപത്തഞ്ചുകാരനായ ഈ മിഡ്ഫീൽഡർ. ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് മൽസരങ്ങളിലും ഗോൾ നേടിയ സയ്ബാരി, നോക്കൗട്ടിൽ നെതർലൻഡ്‌സിനെതിരേ ഷൂട്ടൗട്ടിൽ അവസാനത്തെ പെനാൽറ്റി നേടി ടീമിനെ പ്രീക്വാർട്ടറിലെത്തിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam