ലാലിഗ പോരാട്ടത്തിൽ സെൽറ്റാ വിഗോയ്‌ക്കെതിരെ രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം അവസാന നിമിഷം മൂന്ന് ഗോളുകൾ തിരിച്ചടിച്ച് ഗംഭീര ജയമാണ് ബാഴ്‌സലോണ സ്വന്തമാക്കിയത്. 80-ാം മിനിറ്റ് വരെ രണ്ട് ഗോളുകൾക്ക് പിന്നിലായിരുന്ന സാവിയുടെ ടീം അവസാന പത്ത് മിനിറ്റിൽ തിരിച്ചടിച്ച് കളി ബാഴ്‌സയ്ക്കനുകൂലമാക്കിയത്.
81-ാം മിനിറ്റിൽ തകർപ്പൻ ഫിനിഷിലൂടെ റോബർട്ട് ലെവൻഡോവസ്‌കി ഒരു ഗോൾ മടക്കി. ജാവോ ഫെലിക്‌സാണ് ഗോളിന് വഴിയൊരുക്കിയത്. നാല് മിനിറ്റിനുള്ളിൽ ലെവൻഡോവസ്‌കി വീണ്ടും സെൽറ്റാ വിഗോയുടെ വല കുലുക്കി. ജാവോ കാൻസലോയുടെ അസിസ്റ്റിൽ നിന്നായിരുന്നു ലെവയുടെ സമനില ഗോൾ. സ്‌കോർ 2-2.
റോബർട്ട് ലെവൻഡോവസ്‌കിയുടെ ബാഴ്‌സയ്ക്കായുള്ള ഉജ്ജ്വല പ്രകടനങ്ങളിൽ ഒന്നായിരുന്നു ഇത്.
89-ാം മിനിറ്റിലായിരുന്നു സെൽറ്റാ വിഗോയുടെ ഹൃദയം തകർത്ത് ജാവോ കാൻസലോ ബാഴ്‌സലോണയുടെ വിജയഗോൾ നേടിയത്. ഗാവിയുടെ അസിസ്റ്റിൽ നിന്നായിരുന്നു കാൻസലോയുടെ തകർപ്പൻ വോളി. മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ ലോണിൽ എത്തിയ കാൻസലോ വിജയ ഗോളും അസിസ്റ്റുമായി ബാഴ്‌സ ആരാധകരുടെ ഹൃദയം കവർന്നു.
ആദ്യ പകുതിയുടെ 19-ാം മിനിറ്റിൽ സ്ട്രാൻഡ് ലാർസനാണ് സെൽറ്റാ വിഗോയ്ക്ക് ലീഡ് സമ്മാനിച്ചത്. 76-ാം മിനിറ്റിൽ ഡൗവികാസ് സെൽറ്റായുടെ ലീഡ് ഉയർത്തി. തോൽവി മുന്നിൽ നിൽക്കെയാണ് പിന്നീട് ബാഴ്‌സ ത്രസിപ്പിക്കുന്ന വിജയം പിടിച്ചെടുത്തത്.
ജയത്തോടെ ബാഴ്‌സലോണ ലാ ലിഗയിൽ ഒന്നാം സ്ഥാനത്തെത്തി. ജിറോണയ്ക്കും ബാഴ്‌സയ്‌ക്കൊപ്പം 16 പോയിന്റ് ഉണ്ടെങ്കിലും ഗോൾ ഡിഫറൻസിൽ പിന്നിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്