പ്രാധാന്യം ഐപിഎല്ലിന്; പാകിസ്ഥാന്‍ പര്യടനത്തിന് ഓസ്‌ട്രേലിയയുടെ മുന്‍നിര താരങ്ങളുണ്ടാവില്ല

MAY 7, 2026, 4:02 AM

മുംബൈ: ഐപിഎല്‍ സീസണിലെ നിര്‍ണ്ണായകമായ പ്ലേ ഓഫ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് തങ്ങളുടെ ക്രിക്കറ്റ് ബോര്‍ഡ് അനുമതി നല്‍കി.

പാകിസ്ഥാനുമായി നിശ്ചയിച്ചിട്ടുള്ള ഏകദിന പരമ്പരയ്ക്കായി താരങ്ങള്‍ ഐപിഎല്‍ പാതിവഴിയില്‍ ഉപേക്ഷിക്കില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വക്താവ് വ്യക്തമാക്കി.

മെയ് 30 മുതല്‍ ജൂണ്‍ 4 വരെ പാകിസ്ഥാനില്‍ നടക്കാനിരിക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും ഐപിഎല്‍ പ്ലേ ഓഫും ഒരേസമയത്താണ് വരുന്നത്. ഇതോടെ പാറ്റ് കമ്മിന്‍സ്, ട്രാവിസ് ഹെഡ് തുടങ്ങിയ പ്രമുഖ താരങ്ങള്‍ മടങ്ങേണ്ടി വരുമോ എന്ന ആശങ്കയിലായിരുന്നു ഫ്രാഞ്ചൈസികള്‍.

vachakam
vachakam
vachakam

ഐപിഎല്ലില്‍ കളിക്കുന്ന പന്ത്രണ്ടോളം ഓസ്ട്രേലിയന്‍ താരങ്ങളും തങ്ങളുടെ കരാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നത് വരെ ഇന്ത്യയില്‍ തുടരും. മെയ് 30, ജൂണ്‍ 2, ജൂണ്‍ 4 തീയതികളിലാണ് പാകിസ്ഥാനിലെ മത്സരങ്ങള്‍. മെയ് 31നാണ് ഐപിഎല്‍ ഫൈനല്‍. താരങ്ങള്‍ മെയ് 23ന് ഇസ്ലാമാബാദില്‍ എത്തണമെന്നായിരുന്നു ആദ്യ ധാരണയെങ്കിലും ഇതില്‍ മാറ്റം വരുത്തി. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam