എമിലിയാനോ മാർട്ടിനുവേണ്ടിയുള്ള ലോൺ നിരസിച്ച് ആസ്റ്റൺ വില്ല

JULY 26, 2025, 8:03 AM

അർജന്റീന ഗോൾകീപ്പർ എമിലിയാനോ 'ഡിബു' മാർട്ടിനെസിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് സമർപ്പിച്ച ലോൺ അഭ്യർത്ഥന ആസ്റ്റൺ വില്ല നിരസിച്ചു.

ലോകകപ്പ് ജേതാവായ മാർട്ടിനെസിനെ താൽക്കാലിക ഡീലിൽ കൊണ്ടുവരാൻ യുണൈറ്റഡ് ഒരു ശ്രമം നടത്തിയിരുന്നു. എന്നാൽ തങ്ങളുടെ ഒന്നാം നമ്പർ ഗോൾകീപ്പറെ, പ്രത്യേകിച്ചും ലോണിൽ വിട്ടുകൊടുക്കാനുള്ള ശ്രമം ആസ്റ്റൺ വില്ല ഉടൻതന്നെ തള്ളി.

എമി ക്ലബ് വിടാൻ താല്പര്യപ്പെട്ടിട്ടുണ്ടെങ്കിലും വലിയൊരു തുകയുടെ സ്ഥിരം ഓഫർ ലഭിക്കാതെ താരത്തെ വിട്ടുകൊടുക്കാൻ ക്ലബ് ഒരുക്കമല്ല. 30 മില്യണോളം ആണ് വില്ല ആവശ്യപ്പെടുന്നത്. അതേസമയം, മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു പരിചയസമ്പന്നനായ വെറ്ററൻ ഗോൾകീപ്പറെയാണോ അതോ ആന്ദ്രേ ഓനാനയുമായി മത്സരിക്കാൻ കഴിവുള്ള ഒരു യുവ ഗോൾകീപ്പറെയാണോ കൊണ്ടുവരേണ്ടത് എന്ന കാര്യത്തിൽ ക്ലബ് തീരുമാനമെടുക്കാനുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam