ചാമ്പ്യൻസ് ലീഗിൽ ജയിച്ചു വന്ന ആത്മവിശ്വാസത്തിൽ ജയം തുടരാൻ ഇറങ്ങിയ മാഞ്ചസ്റ്റർ സിറ്റിയെ ഒരു ഗോളിന് തോൽപ്പിച്ച് ആസ്റ്റൺ വില്ല. യൂറോപ്പ ലീഗിൽ പരാജയപ്പെട്ട് വന്ന വില്ല സ്വന്തം മൈതാനത്ത് മാഞ്ചസ്റ്റർ സിറ്റിക്കെതിരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
മാഞ്ചസ്റ്റർ സിറ്റിയുടെ ഗോളടി വീരൻ ഹാളണ്ടിന് ഒരവസരവും കൊടുക്കാതെ പൂട്ടിയ വില്ല 19-ാമത്തെ മിനിറ്റിൽ കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ നിന്നാണ് വില്ല വിജയഗോൾ കണ്ടെത്തിയത്.
എമിലിയാന ബുണ്ടിയെയുടെ പാസിൽ നിന്നു ഉഗ്രൻ ഇടത് കാലൻ അടിയിലൂടെ ഡോണറൂമയെ മറികടന്ന വില്ല പ്രതിരോധ താരം മാറ്റി കാശ് ആണ് അവർക്ക് വിജയം സമ്മാനിച്ചത്.
സിറ്റിക്ക് എതിരെ സ്വന്തം മൈതാനത്ത് തുടർച്ചയായ മൂന്നാം ജയം ആണ് വില്ല കുറിച്ചത്. ഹാളണ്ടിന് വലിയ ഒരവസരവും അവർ നൽകാതിരുന്നതോടെ സിറ്റി തോൽവി സമ്മതിച്ചു. ജയത്തോടെ വില്ല സിറ്റിക്ക് ഒരു പോയിന്റ് 15 പോയിന്റും ആയി ഏഴാം സ്ഥാനത്തേക്ക് കയറി, സിറ്റി അതേസമയം നാലാം സ്ഥാനത്തേക്ക് വീണു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
