ഏഷ്യാ കപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റിൽ ഇന്ത്യ എ ടീമിനെതിരായ മത്സരത്തിൽ പാകിസ്ഥാൻ എക്ക് എട്ട് വിക്കറ്റ് ജയം. ഇന്ത്യ ഉയർത്തിയ 137 റൺസ് വിജയലക്ഷ്യം 10.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ അനായാസം മറികടന്നു. അർധസെഞ്ച്വറിയുമായി മാസ് സദകത്ത് (60) പുറത്താകാതെ നിന്നു. ഇന്ത്യൻ നിരയിൽ 45 റൺസെടുത്ത വൈഭവ് സൂര്യവൻഷിയാണ് ടോപ് സ്‌കോറർ.
ഒരുഘട്ടത്തിൽ 9.4 ഓവറിൽ 91-3 എന്ന നിലയിൽ നിന്നാണ് ഇന്ത്യ 136ലേക്ക് ചുരുങ്ങിയത്. മധ്യനിരയിൽ ഇന്ത്യൻ താരങ്ങൾക്കൊന്നും പിടിച്ചുനിൽക്കാനായില്ല. ക്യാപ്ടൻ ജിതേഷ് ശർമ(5), നേഹൽ വധേര(8), ശുതോഷ് ശർമ(0), രമൺദീപ് സിങ്(11), ഹർഷ് ദുബെ(19) എന്നിവരെല്ലാം വേഗത്തിൽ കൂടാരം കയറിയതോടെ ഇന്ത്യ വൻതകർച്ച നേരിട്ടു. വൈഭവിന് പിന്നാലെ നമാൻ ധിർ(35) മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്. പാകിസ്ഥാനായി ഷാഹിദ് അസിസ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങിൽ മികച്ച തുടക്കമാണ് പാകിസ്ഥാന് ലഭിച്ചത്. ഓപ്പണിങ് സഖ്യം പവർപ്ലെയിൽ അൻപത് റൺസ് പിന്നിട്ടു. പിന്നാലെ മുഹമ്മദ് നമീമിനേയും(14) യാസിർ ഖാനേയും(11) ഇന്ത്യ പുറത്താക്കിയെങ്കിലും മാസ് സദഖത്ത് ഒരുവശത്ത് ഉറച്ചുനിന്നതോടെ ഇന്ത്യ കളി കൈവിട്ടു. 47 പന്തിൽ 7 ഫോറും നാല് സിക്‌സറും സഹിതം 79 റൺസുമായി പുറത്താകാതെ നിന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
