ഏഷ്യാ കപ്പിൽ ചിരവൈരികളായ ഇന്ത്യാ – പാകിസ്ഥാൻ പോരാട്ടം ഉടൻ. ടോസ് നേടിയ പാകിസ്ഥാൻ ബാറ്റിങ് തെരഞ്ഞെടുത്തു. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം.
ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇതേ വേദിയിൽ പാകിസ്ഥാനെ തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ പോരാട്ടത്തിനിറങ്ങുന്നത്.
യുഎഇക്കെതിരെ ജയിച്ച ടീമുമായി തന്നെയാണ് ഇന്ത്യ പാകിസ്ഥാനെ നേരിടാനിറങ്ങുന്നത്. സ്പിൻ ബൗളർമാർക്ക് അനുകൂലമായിരിക്കും ദുബായിലെ വേഗത കുറഞ്ഞ പിച്ചെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്ലേയിങ് ഇലവൻ
ഇന്ത്യ : അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ, സഞ്ജു സാംസൺ (WK), സൂര്യകുമാർ യാദവ് (C), തിലക് വർമ്മ, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി
പാകിസ്ഥാൻ: സാഹിബ്‌സാദ ഫർഹാൻ, സയിം അയൂബ്, ഫഖർ സമാൻ, സൽമാൻ ആഘ (C), ഹസൻ നവാസ്, മുഹമ്മദ് ഹാരിസ് (WK), മുഹമ്മദ് നവാസ്, ഫഹീം അഷ്‌റഫ്, ഷഹീൻ ഷാ അഫ്രീദി, സുഫിയാൻ മുഖീം, അബ്രാർ അഹമ്മദ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്