ലണ്ടന്‍: ഓവലില്‍ വ്യാഴാഴ്ച ആരംഭിക്കാനിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില അഞ്ചാമത്തെ മല്‍സരത്തില്‍ ഇടംകൈയന്‍ പേസ് ബൗളര്‍ അര്‍ഷ്ദീപ് സിംഗ് അരങ്ങേറ്റം കുറിക്കും. പരിക്ക് മൂലം മാഞ്ചസ്റ്ററില്‍ നടന്ന നാലാം ടെസ്റ്റില്‍ അര്‍ഷ്ദീപിന് കളിക്കാനായിരുന്നില്ല. കൈക്കേറ്റ പരിക്കില്‍ നിന്ന് ബൗളര്‍ പൂര്‍ണമായി സുഖം പ്രാപിച്ചെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചു.
ടി20യില്‍ ഇന്ത്യയുടെ മുന്‍നിര വിക്കറ്റ് വേട്ടക്കാരനായ അര്‍ഷ്ദീപ്, ചൊവ്വാഴ്ച ഓവലില്‍ നടന്ന ഇന്ത്യയുടെ ആദ്യ പരിശീലന സെഷനില്‍ ബൗള്‍ ചെയ്തു. മൂന്നാം ടെസ്റ്റില്‍ തന്നെ അര്‍ഷ്ദീപിനെ ടീമിലേക്ക് കൊണ്ടുവരാന്‍ മാനേജ്‌മെന്റ് ശ്രമമാരംഭിച്ചിരുന്നു. എന്നാല്‍ പരിക്കുകള്‍ വില്ലനായി. പഞ്ചാബിനായി 21 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങള്‍ കളിച്ച അര്‍ഷ്ദീപ് 66 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഇംഗ്ലീഷ് ടീമായ കെന്റിന് വേണ്ടി കൗണ്ടി ക്രിക്കറ്റ് കളിച്ചതിന്റെ പരിചയവും പ്രയോജനപ്പെടും.
ആകാശ്ദീപും തിരികെ
നാഭിക്കേറ്റ പരിക്ക് മൂലം നാലാം ടെസ്റ്റില്‍ നിന്ന് പുറത്തായ ആകാശ് ദീപ് സിംഗും ടീമിലേക്ക് തിരികെ എത്തിയേക്കും. മാഞ്ചസ്റ്ററിലെ അരങ്ങേറ്റത്തില്‍ മങ്ങിപ്പോയ അന്‍ശുല്‍ കാംബോജ് പുറത്താകും. ബൗളിംഗില്‍ മോശം പ്രകടനം നടത്തിയ ഓള്‍റൗണ്ടര്‍ ശാര്‍ദൂല്‍ താക്കൂറും പുറത്തായേക്കും.
കളിക്കുമോ ബുമ്ര?
അതേസമയം മുന്‍നിര പേസറായ ജസ്പ്രീത് ബുമ്ര അഞ്ചാം ടെസ്റ്റില്‍ കളിക്കുമോയെന്ന് ഇപ്പോഴും ഉറപ്പില്ല. മൂന്നു ടെസ്റ്റലുകളിലേ കളിക്കൂ എന്ന് ബുമ്ര വ്യക്തമാക്കിയിരുന്നു. പരമ്പരയില്‍ മൂന്ന് ടെസ്റ്റുകളില്‍ ബുമ്ര കളിച്ചു കഴിഞ്ഞു. എങ്കിലും നാലാം ടെസ്റ്റില്‍ ഒരു ഇന്നിംഗ്‌സിലേ അദ്ദേഹത്തിന് ബൗള്‍ ചെയ്യേണ്ടി വന്നിരുന്നുള്ളൂ. മതിയായ വിശ്രമം ലഭിച്ച സാഹചര്യത്തില്‍ അഞ്ചാം ടെസ്റ്റില്‍ കളിക്കാനുള്ള സാധ്യത തള്ളിക്കളയപ്പെടുന്നില്ല. പരമ്പരയില്‍ ഇതുവരെ 14 വിക്കറ്റ് വീഴ്ത്തിയ ബുമ്രയാണ് ഇന്ത്യയുടെ മികച്ച ബൗളര്‍. പരമ്പരയില്‍ 2-1 ന് പിന്നിലുള്ള ഇന്ത്യയെ സംബന്ധിച്ച് അഞ്ചാം ടെസ്റ്റ് നിര്‍ണായകമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്