സണ്ടർലൻഡിനെ തോൽപ്പിച്ച് ആഴ്‌സണൽ

FEBRUARY 9, 2026, 8:41 AM

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ ആഴ്‌സണൽ എഫ്‌സി വിജയമുന്നേറ്റം തുടരുന്നു. ഹോം മത്സരത്തിൽ ആഴ്‌സണൽ 3-0ന് സണ്ടർലൻഡിനെ കീഴടക്കി.

ആദ്യ പകുതിയിൽ മാർട്ടിൻ സുബമെൻഡിയുടെ (42) ഗോളിൽ ലീഡ് നേടിയ പീരങ്കിപ്പട, പകരക്കാരുടെ ബെഞ്ചിൽനിന്നെത്തിയ വിക്ടർ ഗ്യോകെരെസിന്റെ ഇരട്ടഗോളിലൂടെ (66, 90+3) ജയം 3-0 ആക്കിമാറ്റുകയായിരുന്നു.

ഇതോടെ കിരീടപോരാട്ടത്തിൽ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റി എഫ്‌സിയുമായുള്ള (56) പോയിന്റ് വ്യത്യാസം ആഴ്‌സണൽ (47) ഒമ്പതാക്കി ഉയർത്തി. എവേ പോരാട്ടത്തിൽ ചെൽസി എഫ്‌സി 3-1ന് വൂൾവ്്‌സിനെ കീഴടക്കി. കോൾ പാമറിന്റെ ഹാട്രിക്കാണ് ചെൽസിക്കു ജയം സമ്മാനിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam