സച്ചിൻ ടെണ്ടുൽക്കർ ക്രീസ് വിട്ടത് റെക്കോർഡുകളുടെ വൻമല സൃഷ്ടിച്ചാണ്. എന്നാൽ മാസ്റ്റർ ബ്ലാസ്റ്റർക്കും സാധിക്കാതിരുന്ന ഒരു റെക്കോർഡാണ് ഇപ്പോൾ സച്ചിന്റെ മകൻ അർജുൻ സ്വന്തമാക്കിയത്. ടി20 ക്രിക്കറ്റിലാണ് അർജുൻ ഓൾറൗണ്ട് മികവോടെ റെക്കോർഡിട്ടത്.
സയിദ് മുഷ്താഖ് അലി ട്രോഫിയിൽ ഗോവയുടെ ബാറ്റിങ്ങും ബോളിങ്ങും ഓപ്പൺ ചെയ്തത് അർജുൻ ടെണ്ടുൽക്കറാണ്. ഒരു ടി20 മത്സരത്തിൽ ടീമിനായി ബാറ്റിങ്ങും ബോളിങ്ങും ഓപ്പൺ ചെയ്യുന്ന നേട്ടം സ്വന്തമാക്കിയ താരങ്ങളുടെ ലിസ്റ്റിലേക്ക് അർജുൻ തന്റെ പേരും ചേർത്തു.
മധ്യപ്രദേശിന് എതിരായ ഗോവയുടെ സയിദ് മുഷ്താഖ് അലി ട്രോഫിയിലെ ഗ്രൂപ്പ് ഘട്ട മത്സരത്തിലാണ് അർജുന്റെ നേട്ടം. മത്സരത്തിൽ നാല് ഓവറിൽ 36 റൺസ് വഴങ്ങി അർജുൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. ബാറ്റിങ്ങിൽ 10 പന്തിൽ നിന്ന് 16 റൺസ് ആണ് ഓപ്പണറായ അർജുൻ കണ്ടെത്തിയത്.
സയിദ് മുഷ്താഖ് അലി ട്രോഫിയിൽ അഞ്ച് മത്സരങ്ങൾ കളിച്ച അർജുൻ എട്ട് വിക്കറ്റ് ആണ് ഇതുവരെ വീഴ്ത്തിയത്. 70 റൺസാണ് കണ്ടെത്തിയത്. ഡൊമസ്റ്റിക് ക്രിക്കറ്റിൽ മുംബൈയിൽ നിന്ന് ഗോവയിലേക്ക് മാറിയതിന് ശേഷം അർജുന് കൂടുതൽ അവസരങ്ങൾ ലഭിച്ചു.
ഐപിഎല്ലിലും അർജുൻ മുംബൈ വിടുകയാണ്. താര ലേലത്തിന് മുൻപായുള്ള ട്രേഡ് വിൻഡോയിലൂടെ അർജുനെ ലക്‌നൗ സൂപ്പർ ജയന്റ്‌സ് സ്വന്തമാക്കി. ഐപിഎല്ലിൽ മുംബൈക്ക് വേണ്ടി നാല് മത്സരങ്ങൾ ആണ് അർജുൻ കളിച്ചത്. നേടിയത് ഒരു വിക്കറ്റ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
