ലോക ഫുട്ബോളിൽ പകരം വയ്ക്കാനില്ലാത്ത പ്രതിഭകളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും. എല്ലാ വഴികളിലും അത്ഭുതങ്ങൾ സൃഷ്ടിച്ച ഈ ജോഡി കരിയറിന്റെ അവസാന ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇവരിൽ ആരാണ് മികച്ചത് എന്ന ചർച്ച വർഷങ്ങളായി തുടരുന്നു. ആരാധകർ ഇപ്പോഴും ഇതിനെച്ചൊല്ലി തർക്കത്തിലാണ്.
എന്നാൽ മെസിയും റൊണാൾഡോയും ഒരുപോലെ മികച്ചവരാണെങ്കിലും ഒരു കാര്യത്തിൽ മെസിയെക്കാൾ റൊണാൾഡോ കേമനാണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുൻ അർജന്റീന താരം ഏഞ്ചൽ ഡി മരിയ. മെസിയുടെ വിശ്വസ്തനായ ഡി മരിയ ഖത്തർ ലോകകപ്പിൽ അർജന്റീനയെ കിരീടത്തിലേക്കെത്തിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച താരമാണ്.
പ്രൊഫഷണലിസത്തിന്റെ കാര്യത്തിൽ റൊണാൾഡോ മെസ്സിയേക്കാൾ മികച്ചവനാണെന്ന് ഡി മരിയ പറയുന്നു. ഇക്കാര്യത്തിൽ റൊണാൾഡോയെ മറികടക്കാൻ ആർക്കും കഴിയില്ലെന്ന് ഡി മരിയ പറയുന്നു. റയൽ മാഡ്രിഡിൽ റൊണാൾഡോയ്‌ക്കൊപ്പം കളിച്ചിട്ടുള്ള ഡി മരിയ പരിചയസമ്പന്നനായ കളിക്കാരനാണ്. 2010 മുതൽ 2014 വരെ റൊണാൾഡോയ്‌ക്കൊപ്പം ഉണ്ടായിരുന്നു. റൊണാൾഡോ ഇത്രയും മികച്ചവനാണെങ്കിൽ, അത് കഠിനാധ്വാനത്തിലൂടെയാണ്.
തന്റെ കരിയറിനെയും ഫിറ്റ്‌നസിനെയും പരിപാലിക്കുന്ന രീതി വളരെ മനോഹരമാണെന്ന് ഡി മരിയ പറയുന്നു. മെസ്സിയുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്. ദൈവത്തിന്റെ അനുഗ്രഹം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പലപ്പോഴും കളത്തിൽ തെളിയിച്ചിട്ടുണ്ട്. ഫുട്‌ബോളിൽ അപൂർവമായി മാത്രം കാണുന്ന ഒരു ഇതിഹാസമാണ് മെസ്സി എന്ന് ഡി മരിയ അഭിപ്രായപ്പെട്ടു.
നിലവിൽ മെസിയും റൊണാൾഡോയും കരിയറിലെ അവസാന ഫുട്ബോൾ ലോകകപ്പിനായുള്ള തയ്യാറെടുപ്പിലാണ്. മെസി വീണ്ടുമൊരു ലോകകപ്പ് കിരീടത്തോടെ വിരമിക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. റൊണാൾഡോ കരിയറിൽ പല വമ്പൻ നേട്ടങ്ങളും സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ലോകകപ്പ് കിരീടത്തിലേക്ക് എത്താനായിട്ടില്ല. ഈ വിടവ് നികത്താൻ ഇത്തവണ റൊണാൾഡോക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
