ലാസ്റ്റ് വൺഡേ വിസ്മയമാക്കി അലീസ ഹീലി

MARCH 2, 2026, 2:42 AM

സെഞ്ച്വറി നേടുകയും ടീമിനെ വൻ വിജയത്തിലേക്ക് നയിക്കുകയും ചെയ്താണ് ഓസീസ് വനിതാ ക്യാപ്ടൻ അലീസ ഹീലി തന്റെ അവസാന ഏകദിനം അവിസ്മരണീയമാക്കിയത്. ഇന്ത്യയുമായുള്ള ഏക ടെസ്റ്റോടെ അന്താരാഷ്ട്ര കരിയറിന് അവസാനമിടുകയാണ് അലീസ. മുൻ ഓസീസ് വിക്കറ്റ് കീപ്പർ ഇയാൻ ഹീലിയുടെ അനന്തരവളും ഇപ്പോഴത്തെ ഓസീസ് പേസർ മിച്ചൽ സ്റ്റാർക്കിന്റെ പത്‌നിയുമാണ് 35കാരിയായ അലീസ.

2010ൽ ഓസീസ് വനിതാ ടീമിൽ വിക്കറ്റ് കീപ്പറായി അരങ്ങേറ്റം കുറിച്ച അലീസ 126 ഏകദിനങ്ങളിൽ നിന്ന് 8 സെഞ്ച്വറികളും 19 അർദ്ധസെഞ്ച്വറികളുമടക്കം 3777 റൺസ് നേടിയിട്ടുണ്ട്. ഇന്നലെ 98 പന്തുകളിൽ 27 ഫോറുകളും രണ്ട് സിക്‌സുകളും അടക്കമാണ് 158 റൺസ് നേടിയത്. ഇന്ത്യൻ ടീം ഗാർഡ് ഓഫ് ഓണർ നൽകിയാണ് അലീസയെ ബാറ്റിംഗിനായി ആനയിച്ചത്. മത്സരത്തിൽ രണ്ടോവർ അലീസ ബൗൾ ചെയ്യുകയും ചെയ്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam