ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന് ദിവസങ്ങൾ മാത്രം ശേഷിക്കേ ഇന്ത്യൻ ക്യാംപിൽ ആശങ്ക.
പരിശീലനത്തിനിടെ ഓൾറൗണ്ടർ ശർദുൽ താക്കൂറിന് പരിക്കേറ്റു. ബാറ്റിങ് പരിശീലനത്തിനിടെ കോച്ച് വിക്രം റാത്തോഡ് എറിഞ്ഞ പന്ത് തോളിലിടിച്ചാണ് താരത്തിന് പരിക്കേറ്റത്. സെഞ്ചുറിയനിലെ സൂപ്പർസ്‌പോർട് പാർക്ക് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ബാറ്റിങ് പരിശീലനത്തിനിടെയായിരുന്നു സംഭവം. ത്രോഡൗണുകൾ നേരിടുന്നതിനിടെ പന്ത് അപ്രതീക്ഷിതമായി ബൗൺസ് ചെയ്ത് ശർദുലിന്റെ ഇടത്‌തോളിൽ കൊള്ളുകയായിരുന്നു. വേദനകൊണ്ട് പുളഞ്ഞെങ്കിലും താരം ബാറ്റിങ് തുടർന്നു. അതിനിടെ ഫിസിയോ എത്തി അദ്ദേഹത്തെ പരിശോധിച്ചു.
ശർദ്ദുലിനെ സ്‌കാനിങ്ങിന് വിധേയനാക്കി വിശദമായ പരിശോധനകൾ നടത്തും. ജനുവരി മൂന്നിന് കേപ് ടൗണിൽ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിന് മുന്നേ ശർദ്ദുൽ ആരോഗ്യം വീണ്ടെടുത്ത് ടീമിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്