ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ്: സുഡാനെ തോൽപ്പിച്ച് അൾജീരിയ

DECEMBER 25, 2025, 7:36 AM

ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് 2025ലെ തങ്ങളുടെ ആദ്യ മത്സരത്തിൽ സുഡാനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് മുൻ ചാമ്പന്മാരായ അൾജീരിയ മികച്ച തുടക്കം കുറിച്ചു. മൊറോക്കോയിലെ റബാത്തിൽ നടന്ന ഗ്രൂപ്പ് ഇ മത്സരത്തിൽ നായകൻ റിയാദ് മഹ്‌റസിന്റെ ഇരട്ടഗോളുകളാണ് അൾജീരിയൻ വിജയത്തിൽ നിർണ്ണായകമായത്.

കളിയുടെ രണ്ടാം മിനിറ്റിൽ തന്നെ മഹ്‌റസ് ഗോൾവേട്ടയ്ക്ക് തുടക്കമിട്ടു. ഹിഷാം ബൗദാവിയുടെ മികച്ചൊരു ബാക്ക്ഹീൽ പാസ്സിൽ നിന്നായിരുന്നു ഈ ഗോൾ. പിന്നീട് 61-ാം മിനിറ്റിൽ മുഹമ്മദ് അമൗറയുടെ പാസ്സിൽ നിന്ന് തന്റെ രണ്ടാം ഗോളും താരം സ്വന്തമാക്കി.

ഇതോടെ ആഫ്രിക്ക കപ്പ് ചരിത്രത്തിൽ എട്ട് ഗോളുകളുമായി അൾജീരിയയുടെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി മഹ്‌റസ് മാറി. മത്സരത്തിന്റെ 39-ാം മിനിറ്റിൽ സലാഹുദ്ദീൻ ആദിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ 10 പേരുമായാണ് സുഡാൻ കളി തുടർന്നത്.

vachakam
vachakam
vachakam

ഇത് മുതലെടുത്ത അൾജീരിയ സുഡാൻ ഗോൾമുഖത്തേക്ക് നിരന്തരം ആക്രമണങ്ങൾ അഴിച്ചുവിട്ടു. കളി അവസാനിക്കാൻ അഞ്ച് മിനിറ്റ് ബാക്കിയുള്ളപ്പോൾ പകരക്കാരനായി ഇറങ്ങിയ ഇബ്രാഹിം മാസ അൾജീരിയയുടെ മൂന്നാം ഗോൾ നേടി.

താരത്തിന്റെ ആദ്യ അന്താരാഷ്ട്ര ഗോൾ കൂടിയായിരുന്നു ഇത്. കൂടാതെ ഈ ടൂർണമെന്റിൽ അൾജീരിയ നേടുന്ന 100-ാം ഗോൾ എന്ന നാഴികക്കല്ലും ഇതിലൂടെ പിറന്നു.

ഫ്രഞ്ച് ഇതിഹാസം സിനദിൻ സിദാൻ ഗാലറിയിൽ സാക്ഷിയായ മത്സരത്തിൽ അദ്ദേഹത്തിന്റെ മകൻ ലൂക്ക സിദാനാണ് അൾജീരിയയുടെ ഗോൾവല കാത്തത്. ഞായറാഴ്ച ബുർക്കിന ഫാസോയുമായാണ് അൾജീരിയയുടെ അടുത്ത മത്സരം

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam