ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യൻ ഓപ്പണര്‍ അഭിഷേക് ശര്‍മ. ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് അഭിഷേക് ശര്‍മ.
വിരാട് കോലിയും സൂര്യകുമാര്‍ യാദവും മാത്രമാണ് അഭിഷേകിന് മുമ്പ് ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഇന്ത്യൻ താരങ്ങള്‍.
ഒരു വര്‍ഷമായി ഒന്നാം സ്ഥാനത്ത് തുടര്‍ന്ന ഹെഡിനെയാണ് അഭിഷേക് പിന്തള്ളിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ വിശ്രമം അനുവദിച്ച ഹെഡ് കളിച്ചിരുന്നില്ല. ഇതോടെയാണ് ഓസീസ് ഓപ്പണര്‍ക്ക് ഒന്നാം സ്ഥാനം നഷ്ടമായത്.
കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പിനുശേഷമാണ് സൂര്യകുമാര്‍ യാദവിനെ പിന്തള്ളി ട്രാവിസ് ഹെഡ് ഒന്നാം സ്ഥാനത്ത് എത്തിയത്. ഒന്നാം സ്ഥാനത്തുള്ള അഭിഷേകിന് 829 റേറ്റിംഗ് പോയന്‍റുള്ളപ്പോള്‍ ഹെഡിന് 814 റേറ്റിംഗ് പോയന്‍റാണുള്ളത്. 804 റേറ്റിംഗ് പോയന്‍റുമായി തിലക് വര്‍മയാണ് മൂന്നാം സ്ഥാനത്ത്.
മലയാളി താരം സഞ്ജു സാംസണ്‍ 33-ാം സ്ഥാനത്താണ്. റുതുരാജ് ഗെയ്ക്‌വാദ്(25) ശുഭ്മാന്‍ ഗില്‍(38), ഹാര്‍ദ്ദിക് പാണ്ഡ്യ(53), റിങ്കു സിംഗ്(56) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ റാങ്കിംഗ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്