'യാത്ര 2' പ്രദര്‍ശനത്തിനിടെ തിയേറ്ററിൽ തമ്മിൽ തല്ല്

FEBRUARY 8, 2024, 7:43 PM

മമ്മൂട്ടിയും ജീവയും ഒന്നിക്കുന്ന 'യാത്ര 2'ൻ്റെ പ്രദർശനത്തിനിടെ തിയേറ്ററിൽ സംഘർഷം. ജഗൻ മോഹൻ റെഡ്ഡിയുടെയും പവൻ കല്യാണിൻ്റെയും അനുയായികൾ  തമ്മിലാണ്  സംഘർഷമുണ്ടായത്. 

സംഘർഷം ഉണ്ടായതിന്റെ കാരണം വ്യക്തമല്ല. ജഗന്‍ മോഹന്‍ റെഡ്ഡിയും പവന്‍ കല്യാണും രണ്ട് പാർട്ടിയുടെ നേതാക്കളാണ്. 

ചിരഞ്ജീവിയുടെ പ്രജാ രാജ്യം പാര്‍ട്ടിയിലൂടെ രാഷ്ട്രീയ രംഗത്തേക്ക് എത്തിയ പവന്‍ കല്യാണ്‍ 2014ല്‍ ജന സേനാ പാര്‍ട്ടി എന്ന പാർട്ടിക്ക് തുടക്കമിട്ടിരുന്നു. നിലവില്‍ അദ്ദേഹം പാര്‍ട്ടി പ്രസിഡന്‍റ് ആണ്.

vachakam
vachakam
vachakam

2019ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ 'യാത്ര'യുടെ രണ്ടാം ഭാഗമാണ് 'യാത്ര 2'. ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.

യാത്ര 2ൽ മമ്മൂട്ടി അതേ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെങ്കിലും വൈഎസ്ആറിൻ്റെ മകനും ആന്ധ്രാപ്രദേശിൻ്റെ ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ വൈഎസ് ജഗൻ മോഹൻ റെഡ്ഡിയാണ് ചിത്രത്തിൽ പ്രധാന്യം നൽകുന്നത്. 

ജഗൻ മോഹൻ റെഡ്ഡി എന്ന കഥാപാത്രത്തെയാണ് ജീവ അവതരിപ്പിക്കുന്നത്. ത്രീ ഓട്ടം ലീവ്‌സിൻ്റെയും വി സെല്ലുലോയിഡിൻ്റെയും ബാനറിൽ ശിവ മേക്കയാണ് യാത്ര 2 നിർമ്മിച്ചിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam