ടെയ്‌ലർ സ്വിഫ്റ്റും അമേരിക്കൻ ഫുട്ബോൾ താരം ട്രാവിസ് കെൽസിയും ഒടുവിൽ വിവാഹനിശ്ചയം പ്രഖ്യാപിച്ചു. ഔദ്യോഗികമായി ഇക്കാര്യം ആരാധകരോട് വെളിപ്പെടുത്തിയത് ഓഗസ്റ്റ് 26-ന് ആയിരുന്നെങ്കിലും, ട്രാവിസ് രണ്ടു ആഴ്ച മുമ്പേ തന്നെ മോതിരം നൽകി എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
ട്രാവിസ് തന്റെ വീട്ടിൽ പൂക്കൾ കൊണ്ട് അലങ്കരിച്ചതിന് ശേഷം ടെയ്‌ലറെ ഡിന്നറിന് പോകുന്നതിന് മുൻപ്, “വൈൻ കുടിക്കാം” എന്ന് പറഞ്ഞ് പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വച്ച് തന്നെ മുട്ടുകുത്തി മോതിരം നൽകി. ഇങ്ങനെ ആണ് ട്രാവിസ് ടെയ്‌ലറോട് വിവാഹാഭ്യർത്ഥന നടത്തിയത്.
ടെയ്‌ലർ സമ്മതം അറിയിച്ചതോടെ അവർ കുടുംബാംഗങ്ങളെ ഫേസ്‌ടൈം വിളിച്ച് വാർത്ത അറിയിച്ചു. “ട്രാവിസിനെയും ടെയ്‌ലറിനെയും ഒരുമിച്ച് കണ്ടപ്പോൾ കാര്യം മനസ്സിലായി. ഇരുവരും വളരെ സന്തോഷത്തിലായിരുന്നു” എന്നാണ് എഡ് കെൽസി (ട്രാവിസിന്റെ അച്ഛൻ) പ്രതികരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്