'അച്ഛനെ എനിക്ക് ഓർമയില്ല, കാണാനും തോന്നിയിട്ടില്ല'; ആ പേര് പോലും ഞാൻ ഉപയോഗിച്ചിട്ടില്ല; തബു

FEBRUARY 1, 2026, 10:56 PM

ഇന്ത്യൻ സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് തബു. പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ കാലാപാനി എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ തബു അരങ്ങേറ്റം കുറിക്കുന്നത്. 

പിന്നീട് സന്തോഷ് ശിവൻ സംവിധാനം ചെയ്ത ഉറുമി, രാക്കിളിപ്പാട്ട് എന്നീ ചിത്രങ്ങളിലൂടെയും തബു മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറി. ദൃശ്യം ഹിന്ദി ഫ്രാഞ്ചൈസിയിൽ പോലീസ് ഓഫീസറുടെ വേഷത്തിലാണ് തബു എത്തിയത്. ദൃശ്യം 3 ക്ക് വേണ്ടി പ്രതീക്ഷയോടെയാണ് താരത്തിന്റെ ആരാധകർ കാത്തിരിക്കുന്നത്.

സ്വന്തം അച്ഛനെ ഒരിക്കലും കണ്ടിട്ടില്ലെന്നും അദ്ദേഹത്തിന്റെ സർനെയിം ഉപയോഗിച്ചിട്ടില്ലെന്നും തബു മുമ്പ് പറഞ്ഞിട്ടുണ്ട്. മൂന്നാം വയസ്സിൽ മാതാപിതാക്കൾ വിവാഹമോചിതരായതിനുശേഷം പിതാവുമായുള്ള ബന്ധം ഇല്ലാതാവുകയായിരുന്നു.

vachakam
vachakam
vachakam

വളരെ ചെറുപ്പത്തിൽ മാതാപിതാക്കൾ വേർപിരിഞ്ഞതിനുശേഷം തബുവിനെ മുത്തശ്ശിമാർ വളർത്തി. അമ്മ ടീച്ചറായതുകൊണ്ട് മുത്തശ്ശിക്കൊപ്പമാണ് കൂടുതൽ സമയം ചെലവഴിച്ചത്. മുത്തശ്ശി പ്രാർഥിക്കുകയും പുസ്തകങ്ങൾ വായിക്കുകയും ചെയ്യുമായിരുന്നു, അങ്ങനെയാണ് വളർന്നത്. ഞാൻ വലിയ നാണംകുണുങ്ങിയായിരുന്നു, സ്വന്തമായി ഒരു ശബ്ദമുണ്ടായിരുന്നില്ല, സത്യം പറഞ്ഞാൽ നായികയായും നടിയായും വന്ന ശേഷവും എനിക്ക് സ്വന്തമായി ശബ്ദമുണ്ടായിരുന്നില്ല.

 ജീവിതത്തിൽ തിരക്കുള്ളതുകൊണ്ടും 'ഹഷ്മി' എന്ന പിതാവിൻ്റെ കുടുംബപ്പേര് ഒരിക്കലും ഉപയോഗിക്കാത്തതുകൊണ്ടും അദ്ദേഹത്തെ കാണാനും താല്പര്യമില്ലെന്ന് അതേ അഭിമുഖത്തിൽ നടി പറഞ്ഞു. ഒരിക്കലും ആ കുടുംബപ്പേര് ഉപയോഗിച്ചിട്ടില്ല, അത് പ്രധാനമാണെന്ന് കരുതിയിട്ടുമില്ല. തബസ്സും ഫാത്തിമ എന്നായിരുന്നു എന്റെ പേര്, സ്കൂളിൽ ഫാത്തിമ എന്നായിരുന്നു സർനെയിം.അദ്ദേഹത്തെക്കുറിച്ച് എനിക്ക് ഓർമ്മകളൊന്നുമില്ല. സഹോദരി ഇടയ്ക്കിടെ അദ്ദേഹത്തെ കണ്ടിട്ടുണ്ട്, എന്നാൽ എനിക്കതിന് തോന്നിയിട്ടില്ല. അദ്ദേഹത്തെയോർത്ത് ആകാംഷയില്ല, ഞാൻ എങ്ങനെയാണോ, എങ്ങനെ വളർന്നോ അതിൽ സന്തോഷവതിയാണ്. ജീവിതത്തിൽ സംതൃപ്തയാണ്."

തബുവിന് മൂന്നു വയസ്സുള്ളപ്പോഴാണ് മാതാപിതാക്കൾ വിവാഹമോചിതരായത്. പിതാവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു, അതിൽ രണ്ട് പെൺമക്കളുണ്ട്.. താബുവിൻ്റെ മൂത്ത സഹോദരി ഫറാ 80-കളിലെ പേരെടുത്ത നടിയാണ്. ഷബാന അസ്മിയുടെയും ബന്ധുവാണ് തബു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam