ബെംഗളൂരു: പ്യൂമയുമായുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം വിരാട്കോലിയുടെ കരാര്‍ അവസാനിച്ചു. സ്പോര്‍ട്‌വെയര്‍ സ്റ്റാര്‍ട്ടപ്പായ അജിലിറ്റാസായിരിക്കും കോലിയുടെ പുതിയ സ്പോണ്‍സര്‍മാര്‍.
അജിലിറ്റാസില്‍ കോലി നിക്ഷേപകനായി മാറുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നീണ്ട എട്ട് വര്‍ഷക്കാലം ജര്‍മ്മന്‍ സ്പോര്‍ട്‌സ്‌വെയര്‍ ബ്രാന്‍ഡായ പ്യൂമയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം വിരാട് കോലിയുടെ സ്പോണ്‍സര്‍മാര്‍.
2017ലാണ് കോലിയും പ്യൂമയുമായുള്ള കരാര്‍ ആരംഭിച്ചത്. 110 കോടി രൂപയുടെ പരസ്യ കരാറായിരുന്നു കോലിയും പ്യൂമയും തമ്മിലുണ്ടായിരുന്നത്.
ഐപിഎല്‍ പതിനെട്ടാം സീസണില്‍ നിലവില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി കളിച്ചുകൊണ്ടിരിക്കുകയാണ് വിരാട് കോലി. ഈ ഐപിഎല്‍ സീസണിനിടെ കോലിയും അജിലിറ്റാസും തമ്മിലുള്ള കരാര്‍ പ്രഖ്യാപനമുണ്ടായേക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്