ചെങ്കൽപ്പെട്ട്: നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയിന്റെയും ഭാര്യ സംഗീതയുടെയും വിവാഹമോചന ഹർജി ഇന്ന് ചെങ്കൽപ്പെട്ട് കുടുംബകോടതി പരിഗണിക്കും. ഏറെ ചർച്ചകൾക്ക് വഴിവെച്ച കേസിലെ ഇന്നത്തെ കേൾവി നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
സുരക്ഷാ കാരണങ്ങളാൽ വിജയും സംഗീതയും വീഡിയോ കോൺഫറൻസിങ് വഴിയാണ് കോടതി നടപടികളിൽ പങ്കെടുക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. 26 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കാൻ അനുമതി തേടി സംഗീത ഈ വർഷം ഫെബ്രുവരിയിലാണ് കുടുംബകോടതിയെ സമീപിച്ചത്.
2021 മുതൽ വിജയ് ഒരു സഹനടിയുമായി ബന്ധം പുലർത്തുന്നുവെന്ന ഗുരുതര ആരോപണങ്ങളും ഹർജിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, വിജയിന്റെ രാഷ്ട്രീയ പാർട്ടി രൂപീകരണ ചടങ്ങുകളിലും മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞാ ചടങ്ങിലും സംഗീതയോ മക്കളോ പങ്കെടുക്കാതിരുന്നത് നേരത്തേ തന്നെ അഭ്യൂഹങ്ങൾക്ക് വഴിവെച്ചിരുന്നു.
നടി തൃഷയുമായി വിജയിനെ ബന്ധപ്പെടുത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഗോസിപ്പുകളും വിവാദങ്ങൾക്ക് ആക്കം കൂട്ടിയിരുന്നു. എന്നാൽ ഇക്കാര്യങ്ങളിൽ വിജയോ സംഗീതയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇതിനിടെ, ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ വിജയിന്റെ മാതാവ് ശോഭ ചന്ദ്രശേഖർ ഇടപെട്ടതായും അനുരഞ്ജന ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. സൗഹാർദ്ദപരമായ ഒത്തുതീർപ്പിനായുള്ള ചർച്ചകൾ സജീവമാണെന്നാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
എന്നിരുന്നാലും, വിവാഹമോചന നടപടികളോ അനുരഞ്ജന ചർച്ചകളോ സംബന്ധിച്ച് ഇരുപക്ഷത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല. അതിനാൽ ഇന്നത്തെ കോടതി നടപടികൾ കേസിന്റെ ഭാവി സംബന്ധിച്ച് കൂടുതൽ വ്യക്തത നൽകുമോയെന്ന ആകാംക്ഷയിലാണ് ആരാധകരും രാഷ്ട്രീയ വൃത്തങ്ങളും
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
