മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി തെരഞ്ഞെടുപ്പില്‍ ലിസ്റ്റിന്‍ സ്റ്റീഫൻ ജയിച്ചതിന് പിന്നാലെ അഭിനന്ദവുമായി വിജയ് ബാബു,
ലിസ്റ്റിൻ ഒന്നിൽ കൂടുതൽ സംഘടനകളെ നയിക്കാൻ യോഗ്യനെന്ന് വിജയ് ബാബു അഭിപ്രായപ്പെട്ടു. സംഘാടന പാടവം ഉള്ളവർ നേതൃസ്ഥാനത്തേക്ക് വരട്ടെയെന്നും നടൻ പറഞ്ഞു.
' തെരഞ്ഞെടുപ്പിൽ മത്സരിച്ചവരിൽ യോഗ്യതയുള്ളവക്ക് വോട്ട് നൽകി. യോഗ്യതയുള്ള എല്ലാവരും ജയിച്ചു', എന്ന് വിജയ് ബാബു പറഞ്ഞു.
കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റായി ബി രാകേഷും സെക്രട്ടറിയായി ലിസ്റ്റിന്‍ സ്റ്റീഫന്‍ തെരഞ്ഞെടുക്കപ്പെട്ടു.
പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ബി രാകേഷും സജി നന്ത്യാട്ടുമായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. സെക്രട്ടറി സ്ഥാനത്തേയ്ക്ക് ലിസ്റ്റിന് പുറമേ വിനയനായിരുന്നു മത്സരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്