ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പ്;  ലിസ്റ്റിൻ സ്റ്റീഫൻ സെക്രട്ടറി, സാന്ദ്രാ തോമസിന്  തോൽവി

AUGUST 14, 2025, 10:35 AM

 മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി തെരഞ്ഞെടുപ്പില്‍ ലിസ്റ്റിന്‍ സ്റ്റീഫന് ജയം.

വിനയന്‍, കല്ലിയൂര്‍ ശശി എന്നിവരെ പരാജയപ്പെടുത്തിയാണ് അസോസിയേഷന്‍ സെക്രട്ടറിയായി ലിസ്റ്റിന്‍ തെരഞ്ഞെടുക്കപ്പെട്ടത്.  

 ബി. രാകേഷിനെ പ്രസിഡന്റായി തെരഞ്ഞെടുത്തു. ലിസ്റ്റിന്‍ സ്റ്റീഫനും ബി. രാകേഷും നേതൃത്വം നല്‍കിയ പാനലിലെ സുബൈര്‍ എന്‍.പി ട്രഷററായി തെരഞ്ഞെടുക്കപ്പെട്ടു.

vachakam
vachakam
vachakam

ഇതേ പാനലിലെ സോഫിയാ പോളും സന്ദീപ് സേനനും വൈസ് പ്രസിഡന്റുമാരായും ആല്‍വിന്‍ ആന്റണി, എം.എം ഹംസ എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു.  

 എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച സാന്ദ്ര തോമസും സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച വിനയനും പരാജയപ്പെട്ടു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam