നടൻ രണ്‍ബീര്‍ കപൂറിന്റെയും നടി ആലിയ ഭട്ടിന്റെയും സ്വപ്നഭവനമായ കൃഷ്ണരാജ് ബംഗ്ലാവിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് പാപ്പരാസികള്‍ക്കെതിരെ രംഗത്തു വന്നിരിക്കുകയാണ് ആലിയാ ബട്ട്.
തങ്ങളുടെ അനുമതിയില്ലാതെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ വീഡിയോ പ്രചരിപ്പിച്ചവരോട് അത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും വീഡിയോ ഫോര്‍വേഡ് ചെയ്യരുതെന്നും ഒഴിവാക്കണമെന്നും സോഷ്യല്‍മീഡിയാ പോസ്റ്റിലൂടെ അഭ്യര്‍ഥിച്ചിരിക്കുകയാണ് നടി.
'മുംബൈ പോലുള്ള ഒരു നഗരത്തില്‍ സ്ഥലത്തിന് പരിമിതികളുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ചിലപ്പോള്‍ നിങ്ങളുടെ ജനലിലൂടെ നോക്കിയാല്‍ കാണുന്നത് മറ്റൊരു വ്യക്തിയുടെ വീടായിരിക്കാം. എന്നാല്‍ അവ ചിത്രീകരിക്കാനും ആ വീഡിയോകള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കാനും ആര്‍ക്കും അവകാശമില്ല. അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് 'കണ്ടന്റ്' അല്ല, അത് നിയമലംഘനമാണ്. അതിനെ ഒരിക്കലും സാധാരണവല്‍ക്കരിക്കരുത്,' ആലിയ കുറിച്ചു.
മുംബൈയിലാണ് 250 കോടി രൂപ മൂല്യമുള്ള ആലിയയുടെ ആഡംബര ബംഗ്ലാവുള്ളത്. രണ്‍ബീറും ആലിയയും മകള്‍ റാഹയ്‌ക്കൊപ്പം നിര്‍മാണസ്ഥലം സന്ദര്‍ശിക്കുന്ന വീഡിയോയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. നിര്‍മാണം പൂര്‍ത്തിയായിട്ടില്ലാത്ത തങ്ങളുടെ വീടിന്റെ വീഡിയോ തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് പ്രചരിപ്പിക്കപ്പെട്ടതെന്നും ഇത് സ്വകാര്യതയിലേക്കുള്ള വ്യക്തമായ കടന്നുകയറ്റവും ഗുരുതരമായ സുരക്ഷാ പ്രശ്‌നവുമാണെന്നും ആലിയ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്