വിജയ്‌യുടെ വിജയത്തിനൊപ്പം തൃഷയുടെ പിറന്നാൾ മധുരവും;തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി തൃഷ കൃഷ്ണൻ

MAY 4, 2026, 6:43 AM

ചെന്നൈ: ജന്മദിനത്തോടനുബന്ധിച്ച് തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി തൃഷ കൃഷ്ണൻ. തമിഴ്നാട്ടിൽ വോട്ടെണ്ണൽ ദിനമായ ഇന്നാണ് തൃഷ ദർശനം നടത്തിയത്.

നടൻ വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതിന് പിന്നാലെ ഈ തെരഞ്ഞെടുപ്പിൽ സൈബർ ആക്രമണങ്ങൾ നേരിട്ട വ്യക്തികളിൽ ഒരാളായിരുന്നു തൃഷ. വിജയും തൃഷയും തമ്മിൽ ബന്ധമുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നതോടെ വലിയ വിവാദങ്ങൾ ഉണ്ടായിരുന്നു.

വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം വിജയക്കൊടി പാറി നിൽക്കുമ്പോൾ തൃഷയുടെ ജന്മദിനവും അതേ ദിവസം എന്നത് അവിചാരിതം തന്നെയാണ്. തെരഞ്ഞെടുപ്പ് പ്രചാരണ കാലത്തും തൃഷയെ ചുറ്റിപ്പറ്റി നിരവധി ആരോപണങ്ങളും ചർച്ചകളും ഉയർന്നിരുന്നു. വിജയുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട വാർത്തകളും ഇതിന് ഇടയാക്കി.

vachakam
vachakam
vachakam

അതേസമയം വോട്ട് ചെയ്തതിന് ശേഷം വിരലിലെ മഷി കാണിച്ചുകൊണ്ടുള്ള ചിത്രം തൃഷ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. അതിനൊപ്പം 2013ലെ വിജയും തൃഷയും അഭിനയിച്ച ഗില്ലി സിനിമയിലെ “അർജുനാർ വില്ല്” ഗാനത്തിലെ വിസിൽ ഭാഗം ചേർത്തതും ശ്രദ്ധ നേടി. ടിവികെയുടെ ചിഹ്നമായ വിസിലുമായി ഇത് ബന്ധിപ്പിച്ച് വിജയ്‌ക്ക് പിന്തുണയാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാഖ്യാനങ്ങൾ ഉയരുകയും ചെയ്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam