ഞങ്ങളുടെ വിവാഹം കഴിഞ്ഞു; ഒടുവിൽ സ്ഥിരീകരിച്ച് ടോം ഹോളണ്ട്

JUNE 16, 2026, 11:02 PM

ഹോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളായ ടോം ഹോളണ്ടും സെൻഡായയും ഹസ്യമായി വിവാഹിതരായി എന്ന വാർത്തകൾ ഒടുവിൽ സ്ഥിരീകരിച്ചു. മാസങ്ങളായി ഇരുവരുടെയും വിവാഹത്തെക്കുറിച്ച് പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾക്കാണ് നടൻ ടോം ഹോളണ്ട് ഇപ്പോൾ ഒരു അഭിമുഖത്തിലൂടെ വിരാമമിട്ടിരിക്കുന്നത്.

നേരത്തെ ഇറ്റലിയിലെ ലേക് കോമോയിൽ വെച്ച് ഇരുവരും വിവാഹിതരായെന്ന രീതിയിൽ എഐ ഉപയോഗിച്ച് നിർമ്മിച്ച ചില ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അടുത്തിടെ 'എസ്ക്വയർ' മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഈ ചിത്രങ്ങളെക്കുറിച്ച് സംസാരിക്കവെയാണ് താരം വിവാഹവാർത്ത സ്ഥിരീകരിച്ചത്. ഈ വ്യാജ ചിത്രങ്ങൾ കണ്ട് തന്റെ മുത്തശ്ശിക്ക് താൻ വിവാഹത്തിന് ക്ഷണിച്ചില്ലേ എന്ന സംശയമുണ്ടായതായി ടോം ഹോളണ്ട് പറഞ്ഞു.

എന്നാൽ കുടുംബത്തിലെ മറ്റാർക്കെങ്കിലും ഈ ചിത്രങ്ങൾ കണ്ട് ഇതേ സംശയമുണ്ടായോ എന്ന ചോദ്യത്തിന്, "ഇല്ല, കാരണം അവരെല്ലാവരും അവിടെ വിവാഹത്തിന് ഉണ്ടായിരുന്നു," എന്നായിരുന്നു ഹോളണ്ടിന്റെ മറുപടി. ഇതിലൂടെ തങ്ങളുടെ വിവാഹം ഇതിനകം കഴിഞ്ഞുവെന്ന് താരം വ്യക്തമാക്കുകയായിരുന്നു. എന്നാൽ ഇതിനപ്പുറം കൂടുതൽ വിവരങ്ങൾ പങ്കുവെക്കാൻ താരം തയ്യാറായില്ല.

vachakam
vachakam
vachakam

കഴിഞ്ഞ മാർച്ച് മാസത്തിൽ സെൻഡായയുടെ പ്രശസ്ത സ്റ്റൈലിസ്റ്റായ ലോ റോച്ച് ഒരു റെഡ് കാർപെറ്റ് പരിപാടിക്കിടെ നടത്തിയ വെളിപ്പെടുത്തലോടെയാണ് ഇരുവരുടെയും രഹസ്യവിവാഹ വാർത്തകൾ ആദ്യമായി പുറത്തുവരുന്നത്. "വിവാഹം ഇതിനകം കഴിഞ്ഞു, നിങ്ങളെല്ലാവർക്കും അത് മിസ്സായി," എന്നായിരുന്നു ലോ റോച്ച് അന്ന് മാധ്യമങ്ങളോട് പറഞ്ഞത്. അന്ന് ഇതേക്കുറിച്ച് പ്രതികരിക്കാതിരുന്ന താരങ്ങളാണ് ഇപ്പോൾ വാർത്ത സത്യമാണെന്ന് സമ്മതിച്ചിരിക്കുന്നത്.

തന്റെ ജീവിതപങ്കാളിയെ കണ്ടെത്തിയതിലുള്ള സന്തോഷവും ടോം ഹോളണ്ട് അഭിമുഖത്തിൽ പങ്കുവെച്ചു. "സിനിമാ മേഖല കടുത്ത മാനസിക സമ്മർദ്ദങ്ങൾ നിറഞ്ഞതാണ്. അവിടെ കാലത്തെ അതിജീവിക്കുന്ന ഒരു ശക്തമായ ബന്ധം കൂടെയുണ്ടാകുക എന്നത് വലിയ കാര്യമാണ്. ഞങ്ങൾ ജീവിക്കുന്ന ഈ ജീവിതം എന്താണെന്ന് ഞങ്ങൾക്ക് രണ്ടുപേർക്കും കൃത്യമായി അറിയാം. അതുകൊണ്ട് തന്നെ മറ്റാർക്കും തരാൻ കഴിയാത്ത പിന്തുണ അവൾ എനിക്ക് നൽകുന്നുണ്ട്. എനിക്കേറ്റവും അനുയോജ്യയായ വ്യക്തിയെയാണ് ഞാൻ കണ്ടെത്തിയിരിക്കുന്നത്. അവൾ എന്റെ ഏറ്റവും നല്ല സുഹൃത്താണ്," ടോം ഹോളണ്ട് കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam