മുംബൈ: ബോളിവുഡ് ഹിറ്റ് ചിത്രമായിരുന്നു രാഞ്ഛനാ. ധനുഷും അഭയ് ഡിയോളും സോനം കപൂറും അഭിനയിച്ച ഹിറ്റ് ചിത്രം റീറിലീസിന് എത്തിയിരുന്നു. ഇപ്പോൾ ചിത്രത്തിന്‍റെ റീ-റിലീസിനെതിരെ ആഞ്ഞടിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് നടൻ ധനുഷ്
ചിത്രത്തിന്‍റെ ക്ലൈമാക്സില്‍ മാറ്റം വരുത്തിയാണ് റീറിലീസ് ചെയ്തത്. ഇതാണ് നടനെ ദേഷ്യത്തിലാക്കിയത്. ക്ലൈമാക്സ് എഐയിലൂടെ മാറ്റിയതിലൂടെ സിനിമയുടെ ആത്മാവ് ഇല്ലാതാക്കിയെന്നും എതിർപ്പറിയിച്ചിട്ടും ബന്ധപ്പെട്ടവർ പിന്മാറിയില്ലെന്നും ആണ് ധനുഷ് വ്യക്തമാക്കിയത്.
'12 വർഷം മുൻപ് താൻ വാക്കുനൽകിയ സിനിമ ഇതല്ല. എഐ ഉപയോഗിച്ച് കലാസൃഷ്ടിയിൽ മാറ്റംവരുത്തുന്നതിൽ ആശങ്ക ഉളവാക്കുന്നതാണ്. സിനിമയുടെ പൈതൃകത്തിനും സത്യസന്ധതയ്ക്കും തന്നെ ഇത് ഭീഷണി ആണെന്നും ഇത് തടയാൻ നിയമം ഉണ്ടാകണമെന്നും' ധനുഷ് ആവശ്യപ്പെട്ടു.
അതേസമയം യഥാർത്ഥ സിനിമയുടെ ക്ലൈമാക്സില്‍ ധനുഷിന്റെ കഥാപാത്രം മരിക്കുകയാണ്. എന്നാല്‍ റീറിലീസില്‍ ആശുപത്രിയിൽ ഇയാൾ കണ്ണു തുറക്കുന്നതായാണ് കാണിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്