കൊച്ചി: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. വെള്ളാപ്പള്ളി പറയുന്നത് ഗുരുനിന്ദയാണെന്നും വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു.
തനിക്കെതിരെ നടക്കുന്നത് വിദ്വേഷ പ്രചാരണമാണ്, വെള്ളാപ്പള്ളി ആരുടേയോ ഉപകരണമായി മാറുകയാണ്. വർഗീയത ആര് പറഞ്ഞാലും എതിർക്കുമെന്നും വി.ഡി.സതീശൻ കൂട്ടിച്ചേർത്തു.
മതപരമായ തർക്കങ്ങളുണ്ടാക്കി, ഭിന്നിപ്പിച്ച് രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടിയെടുക്കുന്ന സംഘപരിവാർ തന്ത്രമാണ് ഇപ്പോൾ സിപിഐഎം പയറ്റുന്നതെന്നാണ് വി.ഡി. സതീശൻ്റെ ആരോപണം. സംഘപരിവാർ പാതയിലാണ് സിപിഐഎം എന്നും വർഗീയതയ്ക്ക് എതിരെ പറയാൻ മുഖ്യമന്ത്രിക്ക് യോഗ്യതയില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
