ലണ്ടന്‍: ഹോട്ടലില്‍ ഭക്ഷണം കഴിച്ച ശേഷം ഹോട്ടലിനെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗിന് ലഭിച്ചത് എട്ടിന്റെ പണി. ഇംഗ്ലണ്ടില്‍ വേള്‍ഡ് ലെജന്‍ഡ്‌സ് ചാമ്പ്യന്‍ഷിപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ഹര്‍ഭജന്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയതും അതിനെ കുറിച്ച് നല്ല അഭ്പ്രായം പറഞ്ഞതും.
ബര്‍മിങ്ഹാമിലെ ലാല്‍ ഖിലാ എന്ന റസ്‌റ്റോറന്റിലാണ് ഹര്‍ഭജന്‍ ഭക്ഷണം കഴിക്കാന്‍ പോയത്. തുടർന്ന് ഭക്ഷണത്തേക്കുറിച്ചും ഹോട്ടലിനേക്കുറിച്ചും നല്ല അഭിപ്രായം റിവ്യൂ ആയി അദ്ദേഹം പങ്കുവയ്ക്കുകയായിരുന്നു.
എന്നാല്‍ ഇതിന് ശേഷമാണ് ട്വിസ്റ്റ് ഉണ്ടായത്. ലാല്‍ ഖിലാ ഒരു പാകിസ്ഥാനി റസ്റ്റോറന്റ് ആയിരുന്നു. ഈ ഹോട്ടലില്‍ താരം ഭക്ഷണം കഴിക്കാന്‍ പോയതിന്റെ വീഡിയോ പുറത്ത് വന്നതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. ഹോട്ടലിലെ ഭക്ഷണം മികച്ചതാണെന്ന് ഹര്‍ഭജന്‍ പറയുന്ന ദൃശ്യങ്ങളും പുറത്തുവന്നതോടെ വിമര്‍ശനങ്ങള്‍ക്ക് കൂടി. ഹര്‍ഭജന്‍ സിംഗ് പരസ്യമായി മാപ്പ് പറയണമെന്നാണ് ഒരു വിഭാഗം ആളുകള്‍ സോഷ്യൽ മീഡിയയിൽ ആവശ്യപ്പെട്ടത്. സംഭവത്തിൽ താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
