ധനുഷിന്റെ സംവിധാനത്തിൽ 'തലൈവർ 173'?; രജനിയുടെ സംവിധായകനാകാൻ ധനുഷ്  

NOVEMBER 16, 2025, 10:57 PM

ആരാധകരും പ്രേക്ഷകരും ഏറെ കാത്തിരുന്ന സൂപ്പർസ്റ്റാർ രജനീകാന്ത് ചിത്രമാണ് തലൈവർ 173. നിരവധി സംവിധായകരെ കമൽ ഹാസൻ തേടിയെങ്കിലും ഇതുവരെയും ആരും ഈ ചിത്രത്തിന് കൈകൊടുത്തിട്ടില്ല. ആദ്യം തമിഴ് സിനിമയിലെ യുവസംവിധായകരുടെ പേരുകൾ വന്നു പോയെങ്കിലും സുന്ദർ സി എത്തിയത് ആയിരുന്നു വലിയ ചർച്ചയായത്. അദ്ദേഹം തന്നെ ഈ പ്രോജക്ടിൽ നിന്ന് ഒഴിഞ്ഞ് മാറിയതോടെ വേറെ സംവിധായകരെ തേടുകയായിരുന്നു നിർമാതാക്കൾ.

ഇപ്പോൾ ഈ ചിത്രം ധനുഷ് സംവിധാനം ചെയ്യുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ധനുഷ് രജിനിയോട് കാല സിനിമയുടെ ഷൂട്ടിംഗ് സമയം മുതൽ രണ്ടു സ്ക്രിപ്റ്റുകൾ പറഞ്ഞിട്ടുണ്ടെങ്കിലും പിന്നീട് അത് നടന്നിരുന്നില്ല. എന്നാൽ ഇപ്പോൾ അതിന് സമയമായി എന്നാണ് ലഭിക്കുന്ന വിവരം.

എന്നാൽ ധനുഷ് ഒരു രജിനി ആരാധകൻ ആയതിനാൽ അദ്ദേഹത്തിന് ഇത് നന്നായി ചെയ്യാൻ കഴിയുമെന്നാണ് ഏവരുടെയും പ്രതീക്ഷ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam