സൂപ്പർ ബൗൾ കാണാനെത്തി അമേരിക്കൻ ഗായിക ടെയ്‌ലർ സ്വിഫ്റ്റ്. കൻസാസ് സിറ്റി ചീഫ്സും ഫിലാഡൽഫിയ ഈഗിൾസും വീണ്ടും ഏറ്റുമുട്ടുന്ന മത്സരത്തിൽ തന്റെ കാമുകനും ചീഫ്‌സിന്റെ ടൈറ്റ് എന്റുമായ ട്രാവിസ് കെൽസിനെ പിന്തുണയ്ക്കാനാണ് സ്വിഫ്റ്റ് എത്തിയത്.
സീസേഴ്‌സ് സൂപ്പർഡോമിൽ സുഹൃത്തുക്കളായ എസ്റ്റെ ഹെയ്ം, അലാന ഹെയ്ം, ഡാനിയേൽ ഹെയ്ം, ഐസ് സ്‌പൈസ് എന്നിവരോടൊപ്പമാണ് സ്വിഫ്റ്റ് പങ്കെടുത്തത്.
മത്സരത്തിലുടനീളം നീണ്ട സ്‌ക്രീൻ ടൈം സ്വിഫ്റ്റിന് ലഭിച്ചിരുന്നു. സ്കോർ ബോർഡ് കാണിക്കുമ്പോൾ ഈഗിൾസിന്റെ ആരാധകർ സ്വിഫ്റ്റിനെതിരെ കൂക്കിവിളിക്കുന്ന വീഡിയോകളും വൈറലാണ്. കളിയാക്കൽ കേട്ട ഗായിക "ഷേക്ക് ഇറ്റ് ഓഫ്" എന്ന് മറുപടി നൽകി സുഹൃത്ത് ഐസ് സ്‌പൈസിനോട് തമാശയായി നോക്കി ചിരിക്കുകയാണ് ഉണ്ടായത്. ട്രാവിസ് കെൽസിനെ പിന്തുണച്ചുകൊണ്ട് സ്വിഫ്റ്റ് തുടർച്ചയായ രണ്ടാമത്തെ സൂപ്പർ ബൗളിലാണ് പങ്കെടുക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്